»   » ഈ വര്‍ഷം എന്നെ സന്തോഷിപ്പിയ്ക്കുന്നു; വിനീത് ശ്രീനിവാസന്‍ പറയുന്നു

ഈ വര്‍ഷം എന്നെ സന്തോഷിപ്പിയ്ക്കുന്നു; വിനീത് ശ്രീനിവാസന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷം പൊതുവെ വിനീത് ശ്രീനിവാസന് ഭാഗ്യമായിരുന്നു. അഭിനയമായാലും തിരക്കഥയായാലും കൈ വച്ച ചിത്രങ്ങളെല്ലാം വിജയിച്ചു. മലയാള സിനിമയെ ആലോചിയ്ക്കുമ്പോള്‍ സന്തോഷം തോന്നുന്നു എന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു.

ഫേസ്ബുക്കിലൂടെയാണ് വിനീതിന്റെ പ്രതികരണം. ക്രിസ്മസ് ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായം നേടുന്നതില്‍ സന്തോഷമുണ്ടെന്നും വിനീത് പറഞ്ഞു. നിലവില്‍ നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗരാജ്യവുമായി ബന്ധപ്പെട്ട് ദുബായിലാണ് താരം.

ഈ വര്‍ഷം എന്നെ സന്തോഷിപ്പിയ്ക്കുന്നു; വിനീത് ശ്രീനിവാസന്‍ പറയുന്നു

ഇതാണ് വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ വര്‍ഷം എന്നെ സന്തോഷിപ്പിയ്ക്കുന്നു; വിനീത് ശ്രീനിവാസന്‍ പറയുന്നു

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് വിനീത് ശ്രീനിവാസന്‍ ഈ വര്‍ഷം തുടങ്ങിയത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയും വിനീത് അവതരിപ്പിച്ചു. മികച്ച അഭിപ്രായം നേടിയ ചിത്രം കളക്ഷന്റെ കാര്യത്തിലും മുന്നിലാണ്

ഈ വര്‍ഷം എന്നെ സന്തോഷിപ്പിയ്ക്കുന്നു; വിനീത് ശ്രീനിവാസന്‍ പറയുന്നു

അഭിനയത്തിലാണ് ഈ വര്‍ഷം വിനീത് ശ്രദ്ധ കൊടുത്തത്. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തില്‍ നന്ദു എന്ന കഥാപാത്രത്തെ വിനീത് അവതരിപ്പിച്ചു. മോശമല്ലാത്ത അഭിപ്രായം ഈ ചിത്രവും നേടി

ഈ വര്‍ഷം എന്നെ സന്തോഷിപ്പിയ്ക്കുന്നു; വിനീത് ശ്രീനിവാസന്‍ പറയുന്നു

ഈ വര്‍ഷം റിലീസ് ചെയ്ത വിനീതിന്റെ മറ്റൊരു മികച്ച ചിത്രമാണ് കുഞ്ഞിരാമായണം. വ്യത്യസ്തമായ ലുക്കും അഭിനയവും വിനീത് ശ്രീനിവാസന് പ്രശംസകള്‍ നേടിക്കൊടുത്തു.

ഈ വര്‍ഷം എന്നെ സന്തോഷിപ്പിയ്ക്കുന്നു; വിനീത് ശ്രീനിവാസന്‍ പറയുന്നു

ഈ വര്‍ഷവും തിരക്കഥയും പാട്ടും അഭിനയവുമൊക്കെയായി വിനീത് ശ്രീനിവാസന്‍ തകര്‍ത്തു. ഇനി സംവിധാനമാണ്. തന്റെ ലക്കി സ്റ്റാര്‍ നിവിന്‍ പോളിയ്‌ക്കൊപ്പം ജാക്കോബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടിരിയ്ക്കുകയാണ്.

English summary
Vineeth Sreenivasan's script for Oru Vadakkan Selfie, kicked off a successful period of Mollywood this year. The actor was also part of the Onam release Kunjiramayanam, which went on to become a hit. With the year drawing to a close, Vineeth took to his social networking page to share his happiness.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam