രഞ്ജിനി ജോസിന്റെ കിടിലന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ!

By Prashant V R

ഗായികയായും അഭിനേത്രിയായുമൊക്കെ മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് രഞ്ജിനി ജോസ്. 2000 മുതല്‍ മോളിവുഡില്‍ സജീവമായ താരം നിരവധി ശ്രദ്ധേയ ഗാനങ്ങളാണ് ആലപിച്ചിരുന്നത്. മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകര്‍ക്കൊപ്പം എല്ലാം രഞ്ജിനി ജോസ് പ്രവര്‍ത്തിച്ചിരുന്നു. മോഹന്‍ലാലിന്റെ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നത്. പിന്നാലെ ദ്രോണ 2010, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ സിനിമകളിലും രഞ്ജിനി ജോസ് അഭിനയിച്ചിരുന്നു.

ranjini jose

തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് രഞ്ജിനി. രഞ്ജിനിയുടെതായി വന്ന പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. പാട്ട് മാത്രമല്ല മോഡലിങ്ങും തനിക്ക് വഴങ്ങുമെന്ന് കാണിച്ചുതന്നിരിക്കുകയാണ് ഗായിക. പതാക കുടി സീരിസ് എന്നാണ് ചിത്രങ്ങള്‍ക്ക് രഞ്ജിനി പേര് നല്‍കിയിരിക്കുന്നത്. രഞ്ജിനി ജോസിന്റെ ചിത്രങ്ങള്‍ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും സഹതാരങ്ങളുമെല്ലാം എത്തിയിരുന്നു.

സുന്ദരിയായും ആത്മവിശ്വാസത്തോടെയും ഇരിക്കൂവെന്നാണ് ആരാധകര്‍ പറയുന്നത്. രഞ്ജിനിയുടെ ചിത്രത്തിന് താഴെ കനിഹ, വീണാ നായര്‍, നൈല ഉഷ, സയനോര ഫിലിപ്പ്, മീരാ നന്ദന്‍, ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് തുടങ്ങിയവരും കമന്റുകളുമായി എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നടി പാടിയിരുന്നു. ഇരുപത് വര്‍ഷത്തെ കരിയറില്‍ 200ഓളം സിനിമകള്‍ക്കായി നടി പാടിയിരുന്നു. ബാലചന്ദ്ര മേനോന്റെ മേലേവാര്യത്തെ മാലാഖകുട്ടികള്‍ എന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി മലയാളത്തില്‍ സജീവമായത്.

അടുത്തിടെ സുഹൃത്ത് രഞ്ജിനി ഹരിദാസിനൊപ്പമുളള ചിത്രങ്ങളും ഗായികയുടെതായി ആരാധകര്‍ ഏറ്റെടുത്തിരുന്നു. വര്‍ഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ചെറുപ്പത്തില്‍ തന്നെ സംഗീതം പഠിച്ചുതുടങ്ങിയ രഞ്ജിനി ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പ്രശസ്തമായ കൊച്ചിന്‍ കോറസ് ട്രൂപ്പില്‍ ഗായികയായി ചേര്‍ന്നിരുന്നു. പിന്നാലെയാണ് സിനിമയില്‍ പിന്നണി ഗായികയായി രഞ്ജിനി ജോസ് തിളങ്ങിയത്. മൈക്കല്‍ ജാക്‌സണാണ് സംഗീത രംഗത്ത് തനിക്ക് വലിയ പ്രചോദനമായതെന്ന് രഞ്ജിനി തുറന്നുപറഞ്ഞിട്ടുണ്ട്. കുറച്ചുവര്‍ഷങ്ങള്‍ മുന്‍പ ഏക എന്ന മ്യൂസിക്ക് ബാന്‍ഡും ഗായിക തുടങ്ങിയിരുന്നു.

Read more about: ranjini jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X