താരങ്ങള്‍ പഠനത്തിരക്കില്‍

By Lakshmi

മലയാളസിനിമയിപ്പോള്‍ ഏറെമാറിക്കഴിഞ്ഞു. വിഷയത്തിലും കെട്ടിലും മട്ടിലുമെല്ലാം. അതിനോടൊപ്പം തന്നെ സിനിമാക്കാരും മാറുന്നുണ്ട്. മുമ്പ് സിനിമയുടെ ലക്ഷ്യമെന്നത് പ്രധാനമായും കലോപാസനയായിരുന്നെങ്കില്‍. ഇന്ന് സിനിമ കലയ്‌ക്കൊപ്പം പണത്തിനും പ്രശസ്തിയ്ക്കുമുള്ള മാര്‍ഗ്ഗം കൂടിയാണ്. മറ്റേതൊരു കലയേക്കാളുമേറെ വിവിധകലകളുടെ സമന്വയമായ സിനിമ പ്രശസ്തിയും പണവും കൊണ്ടുവരുന്നു.

അതുകൊണ്ടുതന്നെ സിനിമയിലേയ്‌ക്കെത്തിപ്പെടുന്ന കലാകാരന്മാര്‍ക്ക് കണക്കില്ല. മുമ്പ് സിനിമാക്കാരെല്ലാം സിനിമയ്ക്ക് വേണ്ടിയെന്നപോലെ ജീവിച്ചിരുന്നവരായിരുന്നു. സിനിമയിലെത്തിപ്പെട്ടാല്‍പ്പിന്നെ മരിക്കും വരെ സിനിമതന്നെ. ഇക്കാര്യത്തില്‍ നടന്മാരും നടിമാരുമെല്ലാം ഏറെക്കുറേ ഒരുപോലെയായിരുന്നു. ഇപ്പോള്‍ സിനിമയിലുള്ള മുതിര്‍ന്ന തലമുറയെ എടുത്തുനോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും.

എന്നാല്‍ പുത്തന്‍ തലമുറ എല്ലാകാര്യത്തിലുമെന്നപോലെ സിനിമയുടെ കാര്യത്തിലും വ്യത്യസ്തരമാണ്. നടന്മാരെ സംബന്ധിച്ചാണെങ്കില്‍ പണവും പ്രശസ്തിയും ജീവിതമാര്‍ഗ്ഗവുമാണ് സിനിമ. നടിമാരെസംബന്ധിച്ചാണെങ്കില്‍ പ്രത്യേകിച്ചും യുവനടിമാരെ സംബന്ധിച്ചാണെങ്കില്‍ വിവാഹത്തിന് മുമ്പുള്ള കാലത്ത് പ്രശസ്തിയും പണവും സ്വന്തമാക്കാന്‍ കഴിയുന്ന മികച്ച രംഗമാണ് സിനിമ. കുറച്ചുകാലം സിനിമയില്‍ നിന്ന് പേരെടുത്ത് , പണമുണ്ടാക്കി പിന്നീട് സ്വസ്ഥമായി വിവാഹം കഴിച്ച് ജീവിയ്ക്കുകയെന്നതാണ് ഇന്നത്തെ പതിവ് രീതി. ഇങ്ങനെയല്ലാതെ സിനിമയില്‍ നിന്നുപോകുന്നവര്‍ ഇല്ലെന്നല്ല.

പഴയ തലമുറ സിനിമയ്ക്കുവേണ്ടി വിദ്യാഭ്യാസം പോലും വേണ്ടെന്ന് വച്ചിരുന്നു. എന്നാല്‍ ഇന്നത്തെക്കാലത്ത് വിദ്യാഭ്യാസം വേണ്ടെന്ന് വയ്ക്കാന്‍ യുവതാരങ്ങളൊന്നും തയ്യാറല്ല. പലരും സിനിമയുടെ എണ്ണം കുറച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. ഇക്കൂട്ടത്തില്‍ മുന്‍നിര നായികമാരും നായകന്മാരുമെല്ലാമുണ്ട്.

പത്മപ്രിയ

താരങ്ങള്‍ പഠനത്തിരക്കില്‍

ബ്ലെസ്സിയുടെ കാഴ്ചയെന്ന ചിത്രത്തിലൂടെ വന്ന് മികച്ച നടിയെന്ന് പേരെടുത്ത താരമാണ് പത്മപ്രിയ. പിന്നീട് ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ പലഭാഷകളിലായി അവതരിപ്പിച്ച പത്മപ്രിയ അടുത്തിടെ വിദേശവിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളു. മികച്ച പല അവസരങ്ങളും വേണ്ടെന്ന് വച്ചാണ് പത്മപ്രിയ പഠിയ്ക്കനായി അമേരിക്കയ്ക്ക് പറന്നത്. ഇപ്പോള്‍ പഠിത്തമെല്ലാം കഴിഞ്ഞ് വീണ്ടും അഭിനയത്തിനായി തയ്യാറെടുക്കുകയാണ് താരം.

മേഘ്‌ന രാജ്

താരങ്ങള്‍ പഠനത്തിരക്കില്‍

ഇന്ന് മലയാളത്തിലെ തിരക്കേറിയ നായികമാരില്‍ ഒരാളാണ് മേഘ്‌ന. ബാംഗ്ലൂര്‍ കാരിയായ മേഘ്‌ന പല ചിത്രങ്ങളും ചെയ്യുന്നുണ്ടെങ്കിലും പഠിത്തം വിട്ട് കളിയ്ക്കാന്‍ തയ്യാറല്ല. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദപഠനം നടത്തുകയാണ് മേഘ്‌നയിപ്പോള്‍. പരീക്ഷാസമയമാകുമ്പോള്‍ ചിത്രങ്ങള്‍ കുറയ്ക്കുകയെന്നതാണ് മേഘ്‌നയുടെ രീതി.

 കാവ്യ മാധവന്‍

താരങ്ങള്‍ പഠനത്തിരക്കില്‍

ഏഴാം വയസില്‍ സിനിമയിലെത്തിയ താരമാണ് കാവ്യ. ഇപ്പോള്‍ ബികോം വിദ്യാര്‍ത്ഥിയായ കാവ്യ അടുത്തിടെ പഠിത്തത്തിന് വേണ്ടി സിനിമകളുടെ എണ്ണം കുറച്ചിരുന്നു.

ഭാമ

താരങ്ങള്‍ പഠനത്തിരക്കില്‍

കന്നഡയിലും മലയാളത്തിലുമെല്ലാം തിരക്കേറിയ താരമാണ് ഭാമ. ഇപ്പോള്‍ ബിരുദവിദ്യാര്‍ത്ഥിയായ ഭാമ പഠിത്തത്തില്‍ ഉഴപ്പിപ്പോകാതിരിക്കാന്‍ ഇപ്പോള്‍ ചിത്രങ്ങള്‍ കുറയ്ക്കുകയാണ്. സോഷ്യോളജിയാണ് ഭാമയുടെ വിഷയം. പഠിത്തത്തെ താനിപ്പോള്‍ ഗൗരവമായിട്ടാണ് സമീപിയ്ക്കുന്നതെന്നും ബിരുദ പരീക്ഷ മികച്ച രീതിയില്‍ എഴുതണമെന്നുമാണ് ഭാമയുടെ ആഗ്രഹം.

ഉണ്ണി മുകുന്ദന്‍

താരങ്ങള്‍ പഠനത്തിരക്കില്‍

മലയാളത്തില്‍ ഇപ്പോഴും വിദ്യാര്‍ത്ഥിയായിരിക്കുന്ന നായകനടന്മാര്‍ അധികമില്ല. യുവതാരമായ ഉണ്ണി മുകുന്ദന്‍ പക്ഷേ പഠിത്തത്തിന് പ്രാധാന്യം നല്‍കുകയാണ്. ഇപ്പോള്‍ പുതുക്കാട് ജേര്‍ണലിസം കോഴ്‌സ് ചെയ്യുകയാണ് ഉണ്ണി.

ഗൗതമി നായര്‍

താരങ്ങള്‍ പഠനത്തിരക്കില്‍

ബിരുദ വിദ്യാര്‍ത്ഥിയായ ഗൗതമി നായര്‍ അടുത്തിടെ പഠിത്തത്തിന് വേണ്ടി താന്‍ സിനിമകളുടെ എണ്ണം കുറയ്ക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. വര്‍ഷത്തില്‍ ഒരു ചിത്രം എന്ന രീതിയില്‍ ചെയ്യാനാണ് ഗൗതമി തീരുമാനിച്ചിരിക്കുന്നത്.

നസ്രിയ നസീം

താരങ്ങള്‍ പഠനത്തിരക്കില്‍

ബാലതാരമായി എത്തി നായികനടിയായി മാറിയ നസ്രിയ നസീമും പഠിത്തത്തിന്റെ കാര്യത്തില്‍ ഉഴപ്പാന്‍ തയ്യാറല്ലാത്തയാളാണ്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളെജില്‍ ബികോം വിദ്യാര്‍ത്ഥിയാണ് നസ്രിയ.

മീര നന്ദന്‍

താരങ്ങള്‍ പഠനത്തിരക്കില്‍

മുല്ലയെന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മീര നന്ദനും അഭിനയത്തിനൊപ്പം പഠിത്തവും മുന്നോട്ടുകൊണ്ടുപോവുകയാണ്. സെന്റ് തെരേസാസ് കോളെജില്‍ നിിന്നും ലിറ്ററേച്ചറില്‍ ബിരുദം നേടിയ മീര ഇപ്പോള്‍ ബാംഗ്ലൂര്‍ പ്രസിഡന്‍സി കോളെജില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയാണ്


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X