മലയാളത്തിലെ ബിഗ് സെല്‍ഫികളില്‍ മറ്റൊന്ന്
താരസംഘടനയായ അമ്മയുടെ വാര്‍ഷിക യോഗത്തില്‍ മമ്മൂട്ടി, ജയറാം, ദിലീപ്, ഇന്ദ്രജിത്ത്, ലാലു അലക്‌സ് തുടങ്ങിയവര്‍ ഒരുമിച്ച് നിന്നെടുത്ത സെല്‍ഫിയാണ് മലയാള സിനിമ ഇന്റസ്ട്രിയിലെ ഏറ്റവും വലിയ സെല്‍ഫി.
അത് മുതിര്‍ന്ന താരങ്ങളുടെ ചെറിയ, വലിയ സെല്‍ഫി. എത്രത്തോളം പേരെ ഉള്‍കൊള്ളിച്ച ഒരു സെല്‍ഫി എടുക്കാന്‍ കഴിയുന്നുവോ അവിടെയല്ല വലുപ്പ ചെറുപ്പങ്ങള്‍ വരുന്നത്. താര പദവികൊണ്ട് അത്രയൊന്നുവരില്ലെങ്കിലും മലയാളത്തിലെ മറ്റൊരു ബിഗ് സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഈ സെല്‍ഫിയില്‍ യുവതാരങ്ങളാണ് കൂടുതല്‍. ദിലീപ്, നിവിന്‍ പോളി, കീര്‍ത്തി സൂരേഷ്, ആന്‍ അഗസ്റ്റിന്‍, ജോ മോന്‍ ടി ജോണ്‍, കൃഷ് സത്താര്‍, ശ്രീജിത്ത് രവി, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് ഒറ്റ സെല്‍ഫിയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്.
അമ്മയുടെ വാര്‍ഷക യോഗത്തിനിടെയുള്ള താരങ്ങളുടെ സെല്‍ഫി വാര്‍ത്തയായിരുന്നു. ഒന്നും രണ്ടുമല്ല, എത്രത്തോളും ആളുകളെ ഉള്‍ക്കൊള്ളിച്ച് ഒരു സെല്‍ഫി എടുക്കാം എന്ന മത്സരം വരെ അവിടെ നടന്നിരുന്നെന്ന് തോന്നുന്നു. അതിനിടയില്‍ ജയറാമും, ദിലീപും മമ്മൂട്ടിയുമൊക്കെയുള്ള ഒരു സെല്‍ഫിയില്‍ മോഹന്‍ലാലിന്റെ അസാന്നിധ്യവും ചര്‍ച്ചയായി.


Click it and Unblock the Notifications











