»   » ആ നടിയുടെ പേര് വെളിപ്പെടുത്തിയത് സിനിമാ താരങ്ങള്‍ തന്നെ... അതിലെന്താണ് തെറ്റ് ?

ആ നടിയുടെ പേര് വെളിപ്പെടുത്തിയത് സിനിമാ താരങ്ങള്‍ തന്നെ... അതിലെന്താണ് തെറ്റ് ?

Posted By: Rohini
Subscribe to Filmibeat Malayalam
രാത്രി ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ മലയാളത്തിലെ പ്രമുഖ നായികയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു. നടി ആരാണെന്നും ഏത് സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോഴാണ് ആക്രമണം ഉണ്ടായത് എന്നും എല്ലാവര്‍ക്കും വ്യക്തമായി അറിയാം. ഫോട്ടോ സഹിതം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു. ചില പത്രമാധ്യമങ്ങളിലും നടിയുടെ പേരും ഫോട്ടോയും വന്നു. എന്നിട്ടും ചില മാധ്യമങ്ങള്‍ നടിയുടെ പേര് പരമാര്‍ശിക്കാന്‍ മടിയ്ക്കുന്നു.

നഹറു കോളേജിന്റെ വിഷയം വന്നത് പോലെ, 'പ്രമുഖ നടി' എന്ന് മാത്രം മാധ്യമങ്ങള്‍ നല്‍കാന്‍ വ്യക്തമായ കാരണമുണ്ട്. സുപ്രീം കോടതി നിയമപ്രകാരം പീഡനത്തിനിരയായ സ്ത്രീയുടെ പേര് പരമാര്‍ശിക്കാന്‍ പാടില്ല എന്നാണ്. പലതവണ കോടതി റൂളിങ് നല്‍കിയ വിഷയമാണിത്. ആക്രമിക്കപ്പെട്ട നടിയുടെ പേര് മാധ്യമങ്ങളെല്ലാം തുടക്കത്തില്‍ കൊടുത്തിരുന്നു. എന്നാല്‍ ഇരയുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതിനാല്‍ മിക്കവരും ആ പേര് പിന്നീട് പിന്‍വലിയ്ക്കുകയായിരുന്നു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് മിണ്ടാത്തതിന്റെ കാരണം, ആന കുത്തിയാലും മിണ്ടാത്ത സൂപ്പര്‍താങ്ങള്‍!

എന്നാല്‍ ചില സിനിമാ താരങ്ങള്‍ ആ നടി ആരാണെന്ന് വെളിപ്പെടുത്തി. നടിയുടെ ധീരതയെ പ്രശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളില്‍ ഹാഷ് ടാഗും ക്രിയേറ്റ് ചെയ്തു കഴിഞ്ഞു. നോക്കാം ആരൊക്കെയാണ് നടിയുടെ പേര് വെളിപ്പെടുത്തിയത് എന്ന്.

പൃഥ്വിരാജ്

ഫോട്ടോ സഹിതമാണ് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്. നടിയുടെ ധീരതയെ പ്രശംസിയ്ക്കുന്ന നടന്‍, നടിയുടെ പേരെടുത്ത് പരമാര്‍ശിച്ച് ധൈര്യം നല്‍കുന്നു. നടിയ്ക്കുണ്ടായ അപമാനത്തിന് ഉത്തരവാദികളായ സമൂഹത്തിലെ ഒരു പുരുഷനെന്ന നിലയില്‍ താന്‍ തല കുനിക്കുന്നുവെന്നാണ് പൃഥ്വിയുടെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടക്കണം. ക്രൂരത കാട്ടിയവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പൃഥ്വി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അനൂപ് മേനോന്‍

നടിയുടെ പേര് പരമാര്‍ശിക്കാതെയാണ് അനൂപ് മേനോന്റെ പോസ്റ്റ്. എന്നാല്‍ നടി നിറഞ്ഞു ചിരിയ്ക്കുന്ന ഫോട്ടോ നടന്‍ ഇട്ടിട്ടുണ്ട്. ധൈര്യത്തോടെ അത്തരമൊരു സാഹചര്യത്തെ നേരിട്ടതിനെയും, മൗനം പാലിക്കാതെ പരാതി നല്‍കിയതിനെയും അനൂപ് മേനോന്‍ പ്രശംസിച്ചു

മേജര്‍ രവി

നടിയുടെ പേരെടുത്ത് പരമാര്‍ശിച്ചുകൊണ്ടാണ് സംവിധായകന്‍ മേജര്‍ രവിയുടെ ഫേസ്ബുക്ക് പ്രതികരണം. ആക്രമിച്ചവരുടെ പേരെടുത്ത് പറഞ്ഞ് വെല്ലുവിളിയ്ക്കുകയാണ് സംവിധായകന്‍. ആണുങ്ങളോട് കളിക്കാന്‍ പറയുന്നത് ചങ്കൂറ്റമുള്ള പട്ടാളക്കാരനാണ്

റിമ കല്ലിങ്കല്‍

മനില്‍ സി മോഹന്‍ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്യവെ റിമ കല്ലിങ്കലും നആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തുകയുണ്ടായി. നടി അഭിമാനമാണെന്ന് പറഞ്ഞുള്ള ഹാഷ് ടാഗ് പോസ്റ്റുകളും റിമ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഗീതു മോഹന്‍ദാസ്

ചലച്ചിത്ര നടിയ്‌ക്കെതിരെയുള്ള ആക്രമണത്തിനെതിരെ നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസും പ്രതികരിച്ചു. അഭിമാനമാണ് ഈ നടി എന്ന തരത്തില്‍ പോസ്‌റ്റെഴുതിയപ്പോള്‍ നടിയുടെ പേരും അതില്‍ വന്നുപെട്ടു.

ഉണ്ണി മുകുന്ദന്‍

ധൈര്യത്തോടെ ഇത്തരമൊരു സാഹചര്യത്തെ നേരിട്ട സഹപ്രവര്‍ത്തകയെ അഭിനന്ദിച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ പോസ്റ്റിലും നടിയുടെ പേര് കടന്നുവന്നു. ചാനല്‍ റേറ്റിങിന് വേണ്ടി വാര്‍ത്തകളെ വളച്ചൊടിയ്ക്കുന്ന മാധ്യമങ്ങളെ നടന്‍ വിമര്‍ശിച്ചു.

English summary
Mollywood stars who revealed the actress name

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam