»   » നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് മിണ്ടാത്തതിന്റെ കാരണം, ആന കുത്തിയാലും മിണ്ടാത്ത സൂപ്പര്‍താങ്ങള്‍!

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് മിണ്ടാത്തതിന്റെ കാരണം, ആന കുത്തിയാലും മിണ്ടാത്ത സൂപ്പര്‍താങ്ങള്‍!

Posted By: Rohini
Subscribe to Filmibeat Malayalam

തിരക്കഥയില്ലാത്ത സിനിമാ കഥപോലെ വിചിത്രമായ സംഭവങ്ങളാണ് ഇപ്പോള്‍ മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. സിനിമാ താരങ്ങള്‍ക്ക് നേരെ പ്രകോപനമില്ലാതെ ആക്രമണങ്ങള്‍ നടക്കുന്നു. സോഷ്യല്‍മീഡിയ ആക്രമണങ്ങളൊക്കെ മാറ്റി നിര്‍ത്തിയാലും ദേഹോപദ്രവമേല്‍പ്പിയ്ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കടന്നിരിയ്ക്കുന്നത് അങ്ങേയറ്റം ഭീതിയുളവാക്കുന്നു.

ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ പോലും ഭാവന ഇപ്പോള്‍ തയ്യാറല്ല എന്ന് പൃഥ്വിരാജ്, എനിക്കത് ഊഹിക്കാം

ഷൂട്ടിങ് കഴിഞ്ഞ് രാത്രി മടങ്ങുകയായിരുന്ന മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. എന്നാല്‍ ഇതിലൊന്നും ഒരു കലുക്കവുമില്ലാത്ത ചില മുന്‍നിര താരങ്ങള്‍ സിനിമയിലുണ്ട് എന്നതാണ് ഏറെ കൗതുകകരം.

ചലച്ചിത്ര നടിയെ അപമാനിക്കാന്‍ ശ്രമിച്ച വിഷയത്തില്‍ ഇതിനോടകം പല രാഷ്ട്രീയ - സിനിമാ താരങ്ങളും പ്രതികരിച്ചു. എന്നാല്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ മാത്രം ഒന്നിനോടും പ്രതികരിയ്ക്കുന്നില്ല.. എന്താവും കാരണം?

ദിലീപ് പ്രതികരിക്കാത്തത് എന്താവും

നടിയെ ആക്രമിച്ച വിഷയത്തില്‍ ദിലീപ് ഇതുവരെ പ്രതികരിച്ചില്ല. ദിലീപിന്റെ ഒത്തിരി ചിത്രങ്ങളില്‍ നായികയായെത്തിയ നടിയാണ് ആക്രമിക്കപ്പെട്ടത്. പൊതു കാര്യങ്ങളോടെല്ലാം ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുന്ന ജനപ്രിയ നടന്‍ ഈ വിഷയത്തില്‍ പ്രതികരിക്കാത്തതിന് കാരണം വ്യക്തിപരമാണെന്നാണ് പാപ്പരാസികള്‍ക്കിടയിലെ സംസാരം. ദിലീപും ഈ നടിയും തമ്മില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങളുണ്ടെന്നും ഈ നടിയുടെ അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഇല്ലാതാക്കുന്നതായും ചില വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

മോഹന്‍ലാല്‍ മിണ്ടിയില്ല

രണ്ട് മൂന്ന് ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പവും ഈ നടി അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും വിഷയത്തില്‍ മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചു കണ്ടില്ല. കാലിക പ്രശ്‌നങ്ങള്‍ എന്നും ബ്ലോഗ് എഴുത്തിന് വിഷയമാക്കുന്ന മോഹന്‍ലാല്‍ എന്തുകൊണ്ട് നടിയെ ആക്രമിച്ച സംഭവിത്തില്‍ മിണ്ടുന്നില്ല എന്നാണ് ആരാധകരുടെ ചോദ്യം. സിനിമാ സമരം വന്നപ്പോഴും, കമലിനെ ദേശീയ ഗാനത്തിന്റെ പേരില്‍ ആക്രമിച്ചപ്പോഴും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മിണ്ടിയിരുന്നില്ല

മമ്മൂട്ടിയ്ക്കും മൗനം

സൂപ്പര്‍സ്റ്റാറിനെ പോലെ തന്നെ മെഗാസ്റ്റാറും മൗനം പാലിയ്ക്കുകയാണ്. കമല്‍ വിഷയത്തിലും സിനിമാ സമരത്തിലും പ്രതികരിക്കാത്ത മമ്മൂട്ടി നടിയെ ആക്രമിച്ച വിഷയത്തിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. മുടങ്ങാതെ സിനിമയ്ക്കകത്തുള്ളവരുടെ പിറന്നാളും ചരമവാര്‍ഷികവും ഓര്‍ത്ത് വച്ച് ഫേസ്ബുക്കില്‍ അത് കുറിയ്ക്കാന്‍ മെഗാസ്റ്റാര്‍ മറക്കാറില്ല. അതേ സമയം മമ്മൂട്ടി ചെയര്‍മാനായ കൈരളി ടിവിയില്‍ നടിയെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.

മഞ്ജുവിന് ഒന്നും പറയാനില്ലേ

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങള്‍ക്കെതിരെയും, സമൂഹത്തിലെ അനീതിയ്‌ക്കെതിരെയും ഘോരഘോരം പ്രസംഗിയ്ക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. എന്നാല്‍ നടിയെ രാത്രി മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനോട് മാത്രം ഇതുവരെ മഞ്ജു പ്രതികരിച്ചിട്ടില്ല. ഈ നടി മഞ്ജുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നത് ശ്രദ്ധേയം. ദിലീപിന് ഈ നടിയോട് ശത്രുത തോന്നാനുള്ള കാരണം തന്നെ മഞ്ജുവാണെന്ന അശരീരിയും നിലവിലുണ്ട്.

English summary
Mollywood superstars should break the silence on actress harassed by gang

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam