മലയാള സിനിമയിലെ ചുംബന വിവാദങ്ങള്‍

By Aswathi

എത്ര 'മോഡേണ്‍' ആയി എന്നു പറഞ്ഞാലും സദാചാരത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ മലയാളി പ്രേക്ഷകര്‍ ഇപ്പോഴും പൂര്‍ണമായി തയ്യാറായിട്ടില്ല. ന്യൂ ജനറേഷന്‍ ലേബലുകളോടുകൂടിവരുന്ന സിനിമ കാണുമ്പോഴും അതിനെ വിമര്‍ശിക്കുന്നവരാണ് കൂടുതലും. മറ്റ് ഇന്റസ്ട്രികളിലെല്ലാം സര്‍വ്വ സാധാരണമായെങ്കിലും മലയാളി താരങ്ങള്‍ക്ക് 'ലിപ് ലോക്ക്' എന്നാല്‍ ഇപ്പോഴും ഭയം തന്നെയാണ്.

മറ്റൊന്നു കൊണ്ടല്ല, ഒരു ചിത്രത്തില്‍ ലിപ് ലോക് ചെയ്താല്‍ പിന്നെ താരത്തെ വിലയിരുത്തുന്നത് വിമര്‍ശനത്തിന്റെ കണ്ണുകളിലൂടെയായിരിക്കും എന്നതു തന്നെ. എന്നിരുന്നാലും പണ്ടുള്ള രണ്ട് പൂക്കള്‍ കൂട്ടിയുരുമുന്ന ദൃശ്യത്തോടെ അവസാനിപ്പിക്കുന്ന ചുംബന രംഗങ്ങളില്‍ നിന്ന് ഏറെ പുരോഗമിച്ചിട്ടുണ്ട്. മലയാളത്തില്‍ വിവാദമായ ചില ലിപ് ലോക്കുകള്‍ കാണൂ

ലങ്ക

മലയാള സിനിമയിലെ ലിപ് ലോക്കുകള്‍

ഒരു ലിപ് ലോക്കിന് തയ്യാറായ മലയാളത്തിലെ ആദ്യത്തെ നടിയാകും മംമ്ത മോഹന്‍ദാസ്. മലയാളത്തിലെ ആദ്യത്തെ ലിപ് ലോക്ക് ലങ്ക എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും മംമ്ത മോഹന്‍ദാസും തമ്മിലായിരുന്നു.

ചാപ്പാകുരിശ്

മലയാള സിനിമയിലെ ലിപ് ലോക്കുകള്‍

രമ്യനമ്പീശന്‍ എന്ന നടിയെ കാഴ്ചക്കാര്‍ മാറ്റിയതും അതിലൂടെ താരം തന്നെ മാറിയതും ഈ ഒരൊറ്റ ലിപ് ലോക്കിലൂടെയാണ്. ചാപ്പാ കുരിശ് എന്ന ചിത്രത്തിന് വേണ്ടി ഫഹദ് ഫാസിലുമായായിരുന്നു ആ ലിപ് ലോക്ക്

സാള്‍ട്ട് ആന്റ് പെപ്പര്‍

മലയാള സിനിമയിലെ ലിപ് ലോക്കുകള്‍

ഒരു പാട്ട് രംഗത്താണ് ഈ ഭാഗം. മൈഥിലിയും ആസിഫ് അലിയും തമ്മിലുള്ള ഈ ചുംബന രംഗം സദാചാരക്കാരുടെ കണ്ണില്‍ അത്രപെട്ടന്ന് പതിയാത്തതുകൊണ്ട് വിവാദങ്ങളും കുറഞ്ഞു.

ഹണീബീ

മലയാള സിനിമയിലെ ലിപ് ലോക്കുകള്‍

ഹണീബി എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിലായിരുന്നു ഈ ചുംബന രംഗങ്ങള്‍. ആസിഫും ഭാവനയും ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതാണ് ക്ലൈമാക്‌സ് രംഗം

അന്നയും റസൂലും

മലയാള സിനിമയിലെ ലിപ് ലോക്കുകള്‍

ഫഹദിന്റെ ചര്‍ച്ചയായ മറ്റൊരു ലിപ് ലോക്. ഫഹദ് എന്ന് പറയാന്‍ കാരണം ഇവിടെ നായിക തെന്നിന്ത്യയില്‍ നിന്നെത്തിയതാണ്. അവര്‍ക്കിത് വലിയ കാര്യമായിരുന്നില്ല. ആന്‍ഡ്രിയയും ഫഹദ് ഫാസിലും തമ്മിലുള്ള ഈ ലിപ് ലോക് ഏറെ ചര്‍ച്ചയായിരുന്നു.

വണ്‍ ബൈ ടു

മലയാള സിനിമയിലെ ലിപ് ലോക്കുകള്‍

സാദാസാരക്കാരെ കൂസാതെയുള്ള ലിപ് ലോക്ക് ഇപ്പോള്‍ വണ്‍ ബൈ ടു വരെ വന്നു നില്‍ക്കുന്നു. ചിത്രത്തില്‍ ഹണി റോസും മുരളി ഗോപിയും തമ്മിലാണ് ലിപ് ലോക്. വിമര്‍ശകര്‍ ചിലര്‍ തല പൊക്കിയെങ്കിലും സിനിമ ആവശ്യപ്പെട്ടാല്‍ ഇനിയും ചെയ്യുമെന്നായിരുന്നു ഹണിയുടെ മറുപടി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X