ദിലീപിന് മറുപടിയുമായി ആഷിക് അബു

മലയാള സിനിമയില്‍ ഇന്നുള്ള മുതിര്‍ന്ന താരങ്ങളെല്ലാം മികച്ച പ്രകടനത്തിലൂടെ കടന്നുവന്നവരാണ്. എന്നാല്‍ അവര്‍ ഇതുവരെ നല്‍കിയതിന് അപ്പുറം എന്താണ് കിട്ടുകയെന്നാണ് പ്രേക്ഷകര്‍ ചിന്തിക്കുന്നത്. അതിനനുസരിച്ച് സിനിമ ഒരുക്കുകയാണ് വേണ്ടതെന്നും ദിലീപ് പറഞ്ഞു.
താരമൂല്യമുള്ള ചിത്രങ്ങളും മലയാള സിനിമയ്ക്ക് ആവശ്യമാണ്. താരമൂല്യമുള്ള ചിത്രങ്ങള്‍ നാലു ദിവസം കൊണ്ടുണ്ടാക്കുന്ന വരുമാനം 100 ദിവസം ഓടിയാലും ന്യൂജനറേഷന്‍ സിനിമകള്‍ക്ക് കിട്ടണമെന്നില്ല. മെട്രോ നഗരങ്ങളില്‍ മാത്രമാണ് ഈ സിനിമകള്‍ക്ക് പ്രേക്ഷകരുള്ളതെന്നും ഗ്രാമങ്ങളില്‍ പലപ്പോഴും ഇവ ഒരാഴ്ചയ്ക്കപ്പുറം ഓടാറില്ലെന്നും ദിലീപ് പറഞ്ഞിരുന്നു.
എന്നാല്‍ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ രുചിക്കൂട്ടുകള്‍ സമ്മാനിച്ച യുവസംവിധായകന്‍ ആഷിക് അബുവിന് ദിലീപിനോട് യോജിക്കാനാവുന്നില്ല. സാള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കീഴടക്കിയ ആഷിഖ് ദിലീപിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
അടുത്ത പേജില്‍


Click it and Unblock the Notifications