പുതിയ രീതിയെ ദിലീപും അംഗീകരിക്കും

മലയാള സിനിമയിലെ പുതുതരംഗത്തോട് യോജിപ്പില്ലെന്ന ദിലീപിന്റെ അഭിപ്രായം കാഴ്ചപ്പാടുകളുടെ വ്യത്യാസമാണെന്നാണ് ആഷിഖ് പറയുന്നത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തില്‍ ഇപ്പോഴുണ്ടാകുന്ന സിനിമകളെ ന്യൂജനറേഷന്‍ എന്ന് വിളിയ്ക്കുന്നതിനോട് തനിക്കും പൂര്‍ണ്ണമായി യോജിക്കാനാകില്ല. എന്നാല്‍ ഓരോരുത്തരുടേയും കാഴ്ച്ചപ്പാടില്‍ വ്യത്യാസമുണ്ടാവും. സിനിമയുടെ പുതിയ രീതിയെ ദിലീപും അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ആഷിഖ് പറഞ്ഞു.
22 എഫ്‌കെയ്ക്ക് ശേഷം ഒരു കൂട്ടം പുതുമുഖങ്ങളെ അണി നിരത്തി ഡാ തടിയാ എന്ന ചിത്രമൊരുക്കുന്ന തിരക്കിലാണ് ആഷിഖ്. ആഗസ്തില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം നവംബറില്‍ തീയേറ്ററുകളിലെത്തും.
ഇതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഗ്യാങ്സ്റ്റര്‍ എന്നൊരു ചിത്രമാണ് ആഷിഖ് പ്ലാന്‍ ചെയ്തിരിക്കുന്നത്. സാള്‍ട്ട് ആന്റ് പെപ്പറില്‍ കെടി മിറാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഹമ്മദ് സിദ്ദിഖിയാണ് ഗ്യാങ്സ്റ്ററിന്റെ തിരക്കഥയൊരുക്കുന്നത്.
ആദ്യ പേജില്‍


Click it and Unblock the Notifications