ഞങ്ങള്‍ ചില രഹസ്യങ്ങള്‍ പറയുകയാണ്; മകനൊപ്പമുള്ള ഏറ്റവും പ്രിയപ്പെട്ട നിമിഷത്തെ കുറിച്ച് പറഞ്ഞ് നടി മേഘ്‌ന രാജ്

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. നടി മേഘ്‌ന രാജിനൊപ്പം സന്തോഷത്തോടെ കഴിയുന്നതിനിടെയാണ് ഹൃദയാഘാതം മൂലം താരം അന്തരിച്ചത്. ഭര്‍ത്താവിന്റെ വിയോഗസമയത്ത് മേഘ്‌ന അഞ്ച് മാസം ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തയും പുറത്ത് വന്നു. അന്ന് മുതല്‍ മേഘ്‌നയ്ക്കും കുഞ്ഞിനും ആശംസകളുമായി പ്രിയപ്പെട്ടവരും എത്തിയിരുന്നു.

ഒക്ടോബര്‍ 22 നാണ് നടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ആശുപത്രിയില്‍ നിന്ന് തന്നെ കുഞ്ഞിന്റെ ഫോട്ടോസ് വൈറലായിരുന്നു. അടുത്തിടെ മകന് സിംബ എന്ന് പേരിടുകയും ചെയ്തു. ഇപ്പോള്‍ മകനൊപ്പമുള്ള ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ ഓരോന്നായി ആരാധകരുമായി പങ്കുവെക്കുകയാണ് നടി. ഏറ്റവും പുതിയതായി സിംബയ്‌ക്കൊപ്പമുള്ള പ്രിയപ്പെട്ട നിമിഷത്തെ കുറിച്ചാണ് മേഘ്‌ന പറയുന്നത്. ഒപ്പം മകൻ്റെ ഏറ്റവും പുതിയ ഫോട്ടോയും നടി ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടു.

 megna-son

മകനൊപ്പം കട്ടിലില്‍ കിടക്കുന്നതിനിടെ എടുത്തെ സെല്‍ഫി ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എല്ലാ ദിവസവും ഞായറാഴ്ച പോലെയും എല്ലാ രാത്രി ശനിയാഴ്ച പോലെയും തോന്നുകയാണ്. മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങളും അതിനൊപ്പം ഞങ്ങള്‍ ചില രഹസ്യങ്ങളും പങ്കിടുകയാണ്. ജൂനിയര്‍ ചിരുവിനെയും ചിരഞ്ജീവി സര്‍ജയെയും മെന്‍ഷന്‍ ചെയ്യാന്‍ മറന്ന് പോയി. ആദ്യം ഈ ചിത്രമെടുക്കാന്‍ നോക്കിയപ്പോള്‍ സമ്മതിച്ചില്ല. പിന്നെ അടങ്ങി കിടക്കാത്ത മുടിയും ഉറക്കമില്ലാത്ത ലുക്കും അവഗണിക്കൂ.. എന്നാണ് ക്യാപ്ഷനായി കൊടുത്തിരിക്കുയാണ്.

സാരിയിൽ തിളങ്ങി അനസൂയ ഭരത്വജ്, വൈറലാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ഫോട്ടോ വൈറലായി. മേഘ്‌നയ്ക്കും ജൂനിയര്‍ ചീരുവിനും ആശംസാപ്രവാഹമാണ്. പ്രിയതമന്റെ വേര്‍പാടുണ്ടാക്കിയ തീരാവേദനയില്‍ നിന്നും മറികടക്കാന്‍ മകന്‍ സിംബയുടെ മുഖത്തെ ചിരി മതിയാവുമെന്നാണ് ആരാധകര്‍ പറയുന്നത്. അടുത്തിടെ ചിരഞ്ജീവി സര്‍ജ അവസാനം അഭിനയിച്ച സിനിമയുടെ ട്രെയിലര്‍ മകനെ കൊണ്ട് റിലീസ് ചെയ്യിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു.

പത്ത് വര്‍ഷത്തോളം നീണ്ട സ്‌നേഹത്തിനൊടുവില്‍ 2017 ലാണ് ചിരഞ്ജീവിയും മേഘ്‌നയും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്. 2018 ല്‍ ഇരുവരും വിവാഹിതരായി. ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ വിവാഹവും വലിയ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് മാസങ്ങള്‍ക്കുള്ളിലായിരുന്നു ചിരഞ്ജീവിയുടെ വേര്‍പാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X