»   » നയന്‍താരയ്ക്ക് മലയാളത്തില്‍ പ്രതിഫലം ഒരു പ്രശ്‌നമേ അല്ല, സിദ്ധിഖ് പറഞ്ഞു, ഇപ്പോള്‍ സാജനും

നയന്‍താരയ്ക്ക് മലയാളത്തില്‍ പ്രതിഫലം ഒരു പ്രശ്‌നമേ അല്ല, സിദ്ധിഖ് പറഞ്ഞു, ഇപ്പോള്‍ സാജനും

Posted By:
Subscribe to Filmibeat Malayalam

സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ്ക്കുന്ന നടിയാണ് നയന്‍താര. തമിഴകത്ത് തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയതോടെ നയന്‍ പിന്നെയും പ്രതിഫലം വര്‍ദ്ധിപ്പിച്ചു എന്ന് കേട്ടിരുന്നു. വിക്രമിന്റെ നായികയായി അഭിനയിക്കുന്ന ചിത്രത്തിന് മൂന്ന് മുതല്‍ മൂന്നരക്കോടിവരെയാണത്രെ നയന്‍താരയുടെ പ്രതിഫലം.

Also Read: വിക്രമിന്റെ നായികയാകാന്‍ നയന്‍താര വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

എന്നാല്‍ മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ നയന്‍താര പ്രതിഫലത്തെ കുറിച്ച് ചിന്തിയ്ക്കുന്നതേയില്ല. നല്ല വേഷങ്ങളാണ് പ്രധാനം. പ്രതിഫലത്തിനല്ല കഥയ്ക്കാണ് നയന്‍താര പ്രധാന്യം നല്‍കുന്നതെന്ന് പുതിയ നിയമത്തിന്റെ സംവിധായകന്‍ എകെ സാജന്‍ പറയുന്നു. സെറ്റിലെ നയന്‍താരയുടെ പെരുമാറ്റത്തെ കുറിച്ച് സംവിധായകന്‍ സംസാരിക്കുന്നു,

Also Read: നയന്‍താരയെ ഓര്‍ത്ത് മലയാളികള്‍ അഭിമാനിക്കണമെന്ന് എകെ സാജന്‍

നയന്‍താരയ്ക്ക് മലയാളത്തില്‍ പ്രതിഫലം ഒരു പ്രശ്‌നമേ അല്ല, സിദ്ധിഖ് പറഞ്ഞു, ഇപ്പോള്‍ സാജനും

മറ്റ് നടിമാര്‍ക്ക് നയന്‍താര മാതൃകയാണെന്നാണ് എകെ സാജന്‍ പറയുന്നത്. ഒമ്പത് മണിയ്ക്ക് തുടങ്ങുന്ന രംഗം ചിത്രീകരിയ്ക്കാന്‍ അര മണിക്കൂര്‍ മുമ്പ് മേക്കപ്പ് ഒക്കെയിട്ട് നയന്‍ എത്തുമത്രെ.

നയന്‍താരയ്ക്ക് മലയാളത്തില്‍ പ്രതിഫലം ഒരു പ്രശ്‌നമേ അല്ല, സിദ്ധിഖ് പറഞ്ഞു, ഇപ്പോള്‍ സാജനും

തന്റെ ഷോട്ട് കഴിഞ്ഞാല്‍ കാരവാനില്‍ പോയിരിക്കുന്ന നടിയല്ല നയന്‍താര. സെറ്റില്‍ എല്ലാവര്‍ക്കുമൊപ്പവും അടുത്തിടപഴകും.

നയന്‍താരയ്ക്ക് മലയാളത്തില്‍ പ്രതിഫലം ഒരു പ്രശ്‌നമേ അല്ല, സിദ്ധിഖ് പറഞ്ഞു, ഇപ്പോള്‍ സാജനും

സൗത്ത് ഇന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര. വേണമെങ്കില്‍ ഈ സിനിമയോട് നയന്‍താരയ്ക്ക് നോ പറയാമായിരുന്നു. പക്ഷെ അവര്‍ നോക്കിയത് കഥ മാത്രമാണ്. പ്രതിഫലമല്ല- സാജന്‍ പറഞ്ഞു.

നയന്‍താരയ്ക്ക് മലയാളത്തില്‍ പ്രതിഫലം ഒരു പ്രശ്‌നമേ അല്ല, സിദ്ധിഖ് പറഞ്ഞു, ഇപ്പോള്‍ സാജനും

ഒരു ഇടത്തരം കുടുംബത്തിലെ വാസുകി എന്ന സ്ത്രീയെയാണ് നയന്‍ അവതരിപ്പിയ്ക്കുന്നത്. ആ കഥാപാത്രവും കഥാപാത്രത്തിന്റെ ഗെറ്റപ്പും നയന്‍താരയ്ക്ക് വളരെ അധികം ഇഷ്ടപ്പെട്ടു എന്നും സംവിധായകന്‍ പറഞ്ഞു

നയന്‍താരയ്ക്ക് മലയാളത്തില്‍ പ്രതിഫലം ഒരു പ്രശ്‌നമേ അല്ല, സിദ്ധിഖ് പറഞ്ഞു, ഇപ്പോള്‍ സാജനും

സീമയെയും സുമലതയെയും സുഹാസിനിയെയും ശോഭനയെയും പോലെ ഈ കാലഘട്ടത്തില്‍ മമ്മൂട്ടിയ്ക്ക് ഏറ്റവും യോജിച്ച നായികയാണ് നയന്‍താരയെന്നും സാജന്‍ പറയുന്നു

നയന്‍താരയ്ക്ക് മലയാളത്തില്‍ പ്രതിഫലം ഒരു പ്രശ്‌നമേ അല്ല, സിദ്ധിഖ് പറഞ്ഞു, ഇപ്പോള്‍ സാജനും

സിദ്ധിക്കിന്റെ ബോഡി ഗാഡ്, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്നീ ചിത്രങ്ങളില്‍ നായികയായിരുന്നു നയന്‍താര. സാജന്‍ പറഞ്ഞതുപോലെ, സെറ്റിലെ നയന്‍താരയുടെ പെരുമാറ്റത്തെ കുറിച്ച് സിദ്ധിഖും അഭിപ്രായപ്പെട്ടിരുന്നു. സമയത്തിന് മുമ്പെ എത്തുമെന്നും, കാരവാനില്‍ ഇരിക്കാറില്ലെന്നും, പ്രതിഫലം നോക്കാറില്ലെന്നുമൊക്കെ സിദ്ധിഖും പറഞ്ഞു.

നയന്‍താരയ്ക്ക് മലയാളത്തില്‍ പ്രതിഫലം ഒരു പ്രശ്‌നമേ അല്ല, സിദ്ധിഖ് പറഞ്ഞു, ഇപ്പോള്‍ സാജനും

ഒരിക്കല്‍ നയന്‍താരയെ നായികയാക്കി സിനിമ ചെയ്താല്‍, പിന്നെയും പിന്നെയും അവരെ നായികയാക്കാന്‍ സംവിധായകന് തോന്നുമെന്നും സിദ്ധിഖ് ഭാസ്‌കര്‍ ദ റാസ്‌ക്കലിന്റെ ഷൂട്ടിങ് സമയത്ത് പറഞ്ഞിരുന്നു.

English summary
Nayanthara might have done only a handful of Malayalam movies since making it big in other South Indian film industries. But whenever she does, the actress makes sure that she leaves the entire team in awe of her professionalism.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam