twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രൊഫസറായി വിജയ്, ബെര്‍ലിനായി ഷാരൂഖ്! മണീ ഹീസ്റ്റിന്റെ ഇന്ത്യന്‍ കാസ്റ്റിംഗുമായി സംവിധായകന്‍

    By Prashant V R
    |

    സ്പാനിഷ് വെബ് സീരിസായ മണീ ഹീസ്റ്റിന് ലോകമെമ്പാടുമായി നിരവധി ആരാധകരാണുളളത്. നെറ്റ്ഫ്ളിക്‌സില്‍ സ്ട്രീമിംഗ് ചെയ്യാറുളള സീരിസിന് മികച്ച സ്വീകാര്യതയാണ് ലോക് ഡൗണ്‍ കാലത്ത് ലഭിച്ചത്. സീരിസ് കണ്ടവരില്‍ അധികപേരും മികച്ച അഭിപ്രായങ്ങളാണ് പങ്കുവെച്ചത്. നാല് ഭാഗങ്ങളിലായി ഇറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് സീരിസ് അലക്‌സ് റോഡ്രിഗോയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

    ഇക്കഴിഞ്ഞ എപ്രില്‍ മൂന്നിനായിരുന്നു മണി ഹീസ്റ്റിന്റെ നാലാം സീസണ്‍ റിലീസ് ചെയ്തത്. നാലം ഭാഗം കണ്ട ശേഷവും അടുത്ത ഭാഗം കാണാനുളള ആകാംക്ഷയിലാണ് ആരാധകര്‍. സ്പാനിഷ് ഭാഷയിലാണ് സീരിസ് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും എല്ലാ രാജ്യങ്ങളിലുളളവരും കാണുന്നുണ്ട്. ഇന്ത്യയിലും വലിയ വിഭാഗം പ്രേക്ഷകരാണ് മണിഹീസ്റ്റിനുളളത്.

    അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്

    അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മണീഹീസ്റ്റിന്റ വിജയത്തെക്കുറിച്ചും സംവിധായകന്‍ സംസാരിച്ചിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ പ്രതികരണത്തില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് സംവിധായകന്‍ പറയുന്നു. ലോക് ഡൗണായതിനാല്‍ കൂടുതല്‍ പ്രേക്ഷകര്‍ കാണാന്‍ തുടങ്ങിയെന്നും സംവിധായകന്‍ പറഞ്ഞു. നേരത്തെ മണീഹീസ്റ്റ് ഇന്ത്യയില്‍ ചെയ്യുകയാണെങ്കില്‍ അതിന്റെ ഭാഗമാകാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച് നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

    ഇപ്പോള്‍ അതിനെല്ലാമുളള

    ഇപ്പോള്‍ അതിനെല്ലാമുളള മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. മണി ഹീസ്റ്റിന്റെ ഇന്ത്യന്‍ റീമേക്ക് വരികയാണെങ്കില്‍ അതില്‍ സെര്‍ജിയോ മാര്‍ഖ്വിന അഥവാ പ്രൊഫസറുടെ കഥാപാത്രം ചെയ്യാന്‍ ദളപതി വിജയുടെ പേരാണ് അലക്‌സ് റോഡ്രിഗ്രോ പറയുന്നത്. വിജയ്‌ക്കൊപ്പം ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയ്ക്കും ഈ കഥാപാത്രം ചേരുമെന്നും സംവിധായകന്‍ പറയുന്നു. ഒപ്പം മറ്റൊരു കേന്ദ്ര കഥാപാത്രമായ ബെര്‍ലിന്റെ വേഷത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ പേരും സംവിധായകന്‍ പറയുന്നു.

    ലോക് ഡൗണ്‍ എന്ന് തീരും? അച്ഛന്‍ ഇന്ന് വരുമോ! അല്ലിയുടെ ചോദ്യങ്ങളെക്കുറിച്ച് സുപ്രിയലോക് ഡൗണ്‍ എന്ന് തീരും? അച്ഛന്‍ ഇന്ന് വരുമോ! അല്ലിയുടെ ചോദ്യങ്ങളെക്കുറിച്ച് സുപ്രിയ

    കൂടാതെ ബൊഗോട്ടയുടെ

    കൂടാതെ ബൊഗോട്ടയുടെ വേഷത്തില്‍ തമിഴ് സൂപ്പര്‍താരം തല അജിത്തിന്റെ പേരാണ് സംവിധായകന്‍ പറയുന്നത്. ഡെന്‍വറായി രണ്‍വീര്‍ സിംഗ്, ടമായോയായി മഹേഷ് ബാബു, സ്വാരസായി സൂര്യ എന്നിങ്ങനെയാണ് അലക്‌സിന്റെ ഇന്ത്യന്‍ കാസ്റ്റിംഗ്. ഇതെല്ലാം തന്റെ ചിന്തയില്‍ തോന്നിയതാണെന്ന് അഭിമുഖത്തില്‍ അലക്‌സ് തുറന്നുപറഞ്ഞിരുന്നു. മറ്റുളളവര്‍ക്ക് ഇതില്‍ എതിര്‍പ്പുണ്ടാകാമെന്നും സംവിധായകന്‍ പറഞ്ഞു.

    വ്യാജ പ്രൊഫൈലിനെതിരെ തുറന്നടിച്ച് ഭാവന! താന്‍ ഫേസ്ബുക്കില്‍ ഇല്ലെന്ന് നടിവ്യാജ പ്രൊഫൈലിനെതിരെ തുറന്നടിച്ച് ഭാവന! താന്‍ ഫേസ്ബുക്കില്‍ ഇല്ലെന്ന് നടി

    അതേസമയം സംവിധായകന്‍

    അതേസമയം സംവിധായകന്‍ പറഞ്ഞതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നുണ്ട്. ട്വിറ്ററിലാണ് പ്രതികരണവുമായി ആരാധകര്‍ ഒന്നടങ്കം എത്തുന്നത്. 2017ലായിരുന്നു മണി ഹീസ്റ്റിന്റെ ആദ്യ സീസണ്‍ വന്നത്. എന്നാല്‍ ആദ്യ സീസണിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. പിന്നീട് രണ്ടാം സീസണിന് ശേഷമാണ് ആഗോള തലത്തില്‍ സീരിസ് ഹിറ്റായത്. നാല് സീസണുകള്‍ പൂര്‍ത്തിയാക്കിയ മണി ഹീസ്റ്റ് ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.

    എല്ലാരേം പോലാണോ ബാലേട്ടന്‍? കല്പനയുടെ യുഡിസിയായി റിമി ടോമി! വൈറല്‍ വീഡിയോഎല്ലാരേം പോലാണോ ബാലേട്ടന്‍? കല്പനയുടെ യുഡിസിയായി റിമി ടോമി! വൈറല്‍ വീഡിയോ

    Read more about: vijay surya ajith
    English summary
    money heist director alex rodrigo picks this indian actors for remake
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X