ഫഹദ് ഫാസിലിന് പരിക്കേറ്റത് ഇങ്ങനെ
ഷൂട്ടിങിനിടെ ഫഹദ് ഫാസിലിന് പരിക്കേറ്റത് വാര്‍ത്തയായിരുന്നു. നവാഗതനായ സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന 'മണിരത്‌നം' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ ഫഹദിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കുകയും ചെയ്തു.
ഫഹദ് ഫാസിലിന് പരുക്കുപറ്റിയ സംഘട്ടന രംഗമുള്‍പ്പടെയുള്ള മേക്കിങ്ങ് വീഡിയോ മണിരത്‌നം ക്രൂസ് പുറത്തുവിട്ടു. 4.19 സെക്കന്റുള്ള വീഡിയോയുടെ 3.13 സെക്കന്റിലാണ് ഈ ദൃശ്യങ്ങള്‍ നല്‍കിയിരിക്കുന്നത്.

കൊച്ചിയിലെ കെ എസ് ആര്‍ ടി സി ഗാരേജില്‍ സിനിമയുടെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ഫഹദിനെ വിട്ടയയ്ക്കുകയും ചെയ്തു.
സെഞ്ച്വറി ഫലീംസിന്റെ നൂറാമത്തെ ചിത്രമായ മണിരത്‌നത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങിയത് സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു. മൂന്നാറില്‍ നിന്നും മയൂരിലേക്ക് യാത്ര ചെയ്യുന്ന നീല്‍ എന്ന യുവാവിന്റെയും പിയ എന്ന പെണ്‍കുട്ടിയുടെയും കഥയാണ് മണിരത്‌നം. നിവേദ തോമസാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications