പൃഥ്വിയ്‌ക്കൊപ്പം മംഗോളിയന്‍ സര്‍ക്കസ് താരം

By Lakshmi

ആദ്യ ചിത്രത്തിലൂടെ മികച്ച മലയാളചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്റെ രണ്ടാമത്തെ ചിത്രമാണ് സപ്തമശ്രീ തസ്‌കരാ. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു സംഘം കള്ളന്മാരുടെ കഥ പറയുന്ന ചിത്രമാണ്. ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രമായി മംഗോളിയന്‍ സര്‍ക്കസ് താരം എത്തുന്നുവെന്നാണ് പുത്തന്‍ വാര്‍ത്ത.

മംഗോളിയന്‍ സര്‍ക്കസ് താരമായ ഫഌവര്‍ ബാറ്റ്‌സെറ്റ് സെഗ് ആണ് സപ്തമശ്രീ തസ്‌കരയില്‍ അഭിനയിക്കാനെത്തുന്നത്. തലശേരിയില്‍ സര്‍ക്കസ് കാണാനെത്തിയപ്പോഴാണേ്രത അനില്‍ ഫഌവറിനെ കണ്ടത്. സര്‍ക്കസില്‍ ഫഌവറിലെ പ്രകടനം കണ്ട് വീണ അനില്‍ തന്റെ പുതിയ ചിത്രത്തില്‍ അവരെ അഭിനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.

Prithviraj


തന്റെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയാണ് ഫഌവര്‍ എന്നാണ് അനില്‍ പറയുന്നത്. മണിപ്പൂരി യുവാവിനെയാണ് ഫ്ളവര്‍ വിവാഹം ചെയ്തിരിക്കുന്നത്. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ആക്ഷേപഹാസ്യചിത്രമാണ് സപ്തമശ്രീ തസ്‌കരാ. നോര്‍ത്ത് 24 കാതമെന്ന ആദ്യ ചിത്രത്തില്‍ നിന്നും ഇത് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നാണ് അനില്‍ പറങയുന്നത്. ചിത്രത്തില്‍ ഫഌവറിന് അധികം ഡയലോഗുകളൊന്നുമില്ലെന്നും മലയാളം അറിയില്ലെങ്കിലും ആംഗ്യഭാഷയിലൂടെ തന്റെ ചിത്രത്തില്‍ അവരെ അഭിനയിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നുമാണ് സംവിധായകന്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X