»   »  എന്നും ഓര്‍മ്മിക്കുന്ന ഓണാഘോഷം മോനിഷയോടൊപ്പമുളളതാണെന്ന് വിനീത് !!

എന്നും ഓര്‍മ്മിക്കുന്ന ഓണാഘോഷം മോനിഷയോടൊപ്പമുളളതാണെന്ന് വിനീത് !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

അന്തരിച്ച  പ്രശസ്ത നടി മോനിഷയോടൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടന്‍ വിനീത്. ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കുന്ന ഓണാഘോഷം മോനിഷയോടൊപ്പമുളളതാണെന്നാണ് വിനീത് പറയുന്നത്. ഷൊര്‍ണ്ണൂരില്‍ നഖക്ഷതങ്ങളുടെ ചിത്രീകരണത്തിനിടെയാണ് ഓണസദ്യയ്ക്കായി മോനിഷയുടെ വീട്ടിലെത്തിയത്.

അന്ന് മോനിഷയുടെ അച്ഛന്റെ തറവാട്ടിലായിരുന്ന സെറ്റിലുണ്ടായിരുന്ന എല്ലാവര്‍ക്കും വേണ്ടി മോനിഷ ഓണസദ്യ ഒരുക്കിയത്. എല്ലാവരും പുതുവസ്ത്രങ്ങളിഞ്ഞാണ് മോനിഷയുടെ വീട്ടിലെത്തിയത്. തന്റെ വിവാഹത്തിനുശേഷമുളള ഓണാഘോഷങ്ങളും എന്നും ഓര്‍മ്മിക്കുന്നവയാണെന്നും വിനീത് പറയുന്നു.

vineeth-201

ബന്ധുക്കളും സുഹൃത്തുക്കളുമായി ഒട്ടേറെ പേരാണ് ആഘോഷത്തില്‍ പങ്കെടുക്കാറുള്ളത്. കുട്ടിക്കാലത്ത് ജന്മനാടായ തലശ്ശേരിയില്‍ പത്തു ദിവസവും താന്‍ തന്നെ വരച്ചു പൂക്കളമിടാറുണ്ടായിരുന്നെന്നും വിനീത് പറഞ്ഞു.

English summary
Monisha, my co-star, had arranged an Onam feast for the entire crew at her father's tharavad near Shoranur.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam