4 ചിത്രങ്ങളുമായി 'മങ്കിപെന്‍' ടീം വീണ്ടും

By Lakshmi

അടുത്തകാലത്ത് ഇറങ്ങിയ കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രമായിരുന്നു ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍. 2013ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയചിത്രംകൂടിയായിരുന്നു ഇത്. പുതുമുഖങ്ങളായ റോജിന്‍ തോമസും ഷനില്‍ മുഹമ്മദുമായിരുന്നു ചിത്രത്തിന്റെ സംവിധായകര്‍.

മങ്കിപെന്‍ ടീം വീണ്ടും ഒന്നിയ്ക്കുകയാണ്. നാല് ചിത്രങ്ങളാണ് ഇനി ഈ ടീം ഒരുക്കാന്‍ പോകുന്നത്. ഇതില്‍ മൂന്ന് ചിത്രങ്ങള്‍ മലയാളത്തിലും ഒന്ന് തമിഴിലുമായിരിക്കും. തമിഴ് ചിത്രം മങ്കിപെന്നിന്റെ റീമേക്കായിരിക്കും. മലയാളം ചിത്രത്തില്‍ അഭിനയിച്ച സനൂപ് തന്നെയാണ് തമിഴിലും റയാന്‍ ആയി എത്തുന്നത്. മങ്കിപെന്‍ തമിഴികത്തെത്തുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്കും മാറ്റമില്ല, സാന്ദ്ര തോമസും വിജയ് ബാബും തന്നെയാണ് തമിഴ് ചിത്രവും നിര്‍മ്മിക്കുന്നത്.

monkey-pen-team

മങ്കിപെന്നിന്റെ സംവിധായര്‍ വീണ്ടുമൊന്നിയ്ക്കുന്ന മലയാളചിത്രങ്ങളില്‍ ആദ്യത്തേത് മനോജ് പറമ്പത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ്. മങ്കിപെന്നിന്റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച മനോജിന്റെ ആദ്യ സംവിധാനസംരംഭമായിരിക്കുമിത്. മനോജിന്റെ ചിത്രത്തിന് റോജിനും ഷാനിലും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

എല്ലാം തികഞ്ഞൊരു വ്യക്തിക്ക് ഒരു ദിവസം ഉണ്ടാകുന്ന തിരിച്ചടിയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അണിയറക്കാര്‍ പറയുന്നു. മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഒരാളായിരിക്കും ചിത്രത്തില്‍ നായകവേഷം ചെയ്യുകയെന്നും ഇവര്‍ പറയുന്നു. തമാശപ്പടമായിട്ടാണ് ഇതൊരുങ്ങുന്നത്. മങ്കിപെന്നിന് സംഗീതം നല്‍കിയ രാഹുല്‍ സുബ്രഹ്മണ്യന്‍ തന്നെയായിരിക്കും ഈ ചിത്രത്തിനും സംഗീതസംവിധാനം നിര്‍വ്വഹിക്കുക.

മറ്റൊരു ചിത്രം കുട്ടികളെ ലക്ഷ്യം വച്ചാണ് ഒരുക്കുന്നത്. ഇതിലും സനൂപ് തന്നെയാകും പ്രധാന താരം. ഒരു അനിമേറ്റര്‍ സൃഷ്ടിക്കുന്ന കഥാപാത്രത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മലയാളത്തിലെ ഒരു യുവതാരത്തിന്റെ സാന്നിധ്യം ഈ ചിത്രത്തിലുമുണ്ടാകം.

കല്യാണം പ്രമേയമാക്കിയുള്ളൊരു കുടുംബചിത്രമായിരിക്കും ഈ കൂട്ടുകെട്ടില്‍ രൂപംകൊള്ളുന്ന മൂന്നാമത്തെ മലയാളചിത്രം. രണ്ട് സഹോദരിമാര്‍ തമ്മിലുള്ള ബന്ധവും സൗഹൃദവുമെല്ലാം വിഷയമാകുന്ന ചിത്രമായിരിക്കുമത്രേ ഇത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X