നായകനും നായികയ്ക്കും മൂന്നരയടി, ലോകസിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച സിനിമ, കാണൂ!

പൊക്കം കുറഞ്ഞ നായകന്‍മാരെ മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ല. ഇവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമകളും വളരെ കുറവാണ്. എന്നാല്‍ ഇതാദ്യമായി പൊക്കം കുറഞ്ഞ നായകനും നായികയുമായി 'മൂന്നര' പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുകയാണ്. പേര് പോലെ തന്നെ മൂന്നരയടി പൊക്കമുള്ളവരുടെ കഥയാണ് മൂന്നര എന്ന സിനിമ പറയുന്നത്. സര്‍ക്കസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം അവരുടെ ജീവിതത്തിലുണ്ടാവുന്ന പ്രധാന വെല്ലുവിളികളിലൂടെയാണ് ചിത്രം മുന്നേറുന്നത്.

moonnara1

സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. സൂരജ് എസ് കുറുപ്പ് സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍താരനിര തന്നെ അണിനിരന്നിട്ടുണ്ട്. അത്ഭതുദ്വീപിലൂടെ ശ്രദ്ധേയനായ അറുമുഖനാണ് നായകനായി എത്തുന്നത്. നായികയായി മഞ്ജുവും എത്തുന്നു. മൂന്നരയടി പൊക്കക്കാരാണ് ഇരുവരും എന്നത് ശ്രദ്ധേയമാണ്. ഹരീഷ് പേരടി, കൃഷ്ണകുമാര്‍, പി ബാലചന്ദ്രന്‍, അംബിക മോഹന്‍, കോട്ടയം റഷീദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

moonnara2

എഎല്‍എസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സുമിത തിരുമുരുകന്‍, ഷീജ ബിനു എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ സിനിമ ലോകസിനിമയുടെ തന്നെ ചരിത്രത്തിലിടം പിടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കോയമ്പത്തൂരിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഇതുവരെയുള്ള ജീവിതത്തില്‍ ഉയരക്കുറവ് കാരണം നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് സിനിമയില്‍ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ടെന്ന് നായകനായ അറുമുഖന്‍ പറയുന്നു. മറ്റുള്ളവര്‍ക്കിടയില്‍ നിസ്സാരനല്ല തങ്ങളെന്ന് ഈ സിനിമ ഒന്നുകൂടെ തെളിയിച്ചുവെന്നും അദ്ദേഹം പറയുന്നു.

moonnnara3

മുഖ്യധാരാ സമൂഹത്തില്‍ നിന്നും ഉയരക്കുറവിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നവരുടെ ജീവിതത്തിലെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് മൂന്നര കൃത്യമായി പറയുന്നുണ്ട്. സിനിമയുടെ ട്രെയിലര്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

moonnara4

സര്‍ക്കസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ഫ്‌ളാറ്റില്‍ ജോലിക്കാരായി നില്‍ക്കുന്നതും ഇതിനിടയില്‍ നടക്കുന്ന കൊലപാതകവും പ്രതിയെ കണ്ടെത്തുന്നതിനായി നടത്തുന്ന അന്വേഷണവുമൊക്കെയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.

More from Filmibeat

Read more about: moonnara മൂന്നര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X