»   » കഥാപാത്രത്തിന് ഏറ്റവും യോജിച്ച നടന്‍, മൂത്തോനെ കുറിച്ച് നിവിന്‍ പോളിയും പറഞ്ഞു,'ഇതെന്റെ സ്വപ്‌നമാണ്'

കഥാപാത്രത്തിന് ഏറ്റവും യോജിച്ച നടന്‍, മൂത്തോനെ കുറിച്ച് നിവിന്‍ പോളിയും പറഞ്ഞു,'ഇതെന്റെ സ്വപ്‌നമാണ്'

By: Sanviya
Subscribe to Filmibeat Malayalam

നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമയായ മൂത്തോനാണ് ഇപ്പോള്‍ മോളിവുഡിലെ ചര്‍ച്ച. രാജ്യാന്തര തലത്തില്‍ വിഖ്യാതമായ ദൃശ്യം സുഡാന്‍സ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഗോവയില്‍ സംഘടിപ്പിച്ച സ്‌ക്രീന്‍ റൈറ്റേഴ്‌സ് ലാബ് 2015 ല്‍ തെരഞ്ഞെടുത്ത ആദ്യ മലയാള സിനിമയാണ് മൂത്തോന്‍.

കഴിഞ്ഞ ദിവസം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി മൂത്തോനെ കുറിച്ച് സംസാരിച്ചു. തന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ഈ ചിത്രമെന്നും നിവിന്‍ പോളി പറഞ്ഞു. വളരെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമാണിതെന്നും ചിത്രത്തിന് വേണ്ടി ഒരുപാട് മുന്നൊരുക്കങ്ങള്‍ നടത്തണ്ടുണ്ടെന്നും നിവിന്‍ പോളി അഭിമുഖത്തില്‍ പറഞ്ഞു.

ലക്ഷദ്വീപ് ഭാഷ

ലക്ഷദ്വീപിലെ ദേശ ഭാഷയാണ് ചിത്രത്തില്‍ നിവിന്‍ പോളി സംസാരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദിയും ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്. മുംബൈയില്‍ വച്ചുള്ള രംഗങ്ങളിലാണ് ഇതെന്നുമാണ് അറിയുന്നത്.

നിവിന്‍ പോളിയുടെ ലുക്ക്

ചിത്രത്തില്‍ നിവിന്‍ പോളി ഒരു കിടിലന്‍ ലുക്കിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മൂത്തോന്‍

ചിത്രത്തിന് ആദ്യമിട്ട പേര് ഇന്‍ഷാ അള്ളാഹ് എന്നാണ് ചിത്രത്തിന് മുമ്പ് പേര് തീരുമാനിച്ചിരുന്നത്. ലക്ഷദ്വീപില്‍ ജനിച്ച് വളര്‍ന്ന 14 വയസുകാരന്‍ അവന്റെ മുതര്‍ന്ന സഹോദരനെ തേടി മുംബൈയില്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ലൊക്കേഷന്‍

ലക്ഷദ്വീപും മുംബൈയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മൂത്ത ചേട്ടനെ ലക്ഷദ്വീപില്‍ വിളിക്കുന്നത് മൂത്തോന്‍ എന്നാണ്.

മൂന്ന് ചിത്രങ്ങള്‍

സഖാവ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ഹെയ് ജൂഡ് എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന നിവിന്‍ പോളിയുടെ മറ്റ് ചിത്രങ്ങള്‍.

English summary
Moothon Is My Dream Project: Nivin Pauly
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam