റിലീസ് ദിനം ആര്‍ട്ട് എക്‌സിബിഷനുമായി മൂത്തോന്‍ ടീം! ആകാംക്ഷയോടെ ആരാധകര്‍
ലവ് ആക്ഷന്‍ ഡ്രാമയുടെ വിജയത്തിന് ശേഷം നിവിന്‍ പോളിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മൂത്തോന്‍. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രദര്‍ശിപ്പിച്ച ശേഷമാണ് എത്തുന്നത്. മൂത്തോന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു. നവംബര്‍ ഏട്ടിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

റിലീസ് ദിനം എറണാകുളം പനമ്പിളി നഗറിലെ കഫെ പപ്പായയില്‍ സിനിമയുടെ ആര്‍ട്ട് എക്‌സിബിഷനും നടത്തുന്നുണ്ട്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി വളരെ വ്യത്യസ്തമാര്‍ന്നതും അതിഗംഭീരവുമായ ആര്‍ട്ട് എക്‌സിബിഷനുമായിട്ടാണ് മൂത്തോന്‍ ടീം എത്തുന്നത്. റിലീസ് ദിവസം രാവിലെ 11മണിക്കാണ് എക്‌സിബിഷന്റെ ഉദ്ഘാടനം നടക്കുക. മൂത്തോന്റെ ചിത്ര പ്രദര്‍ശനവും ക്രിയേറ്റീവ് എക്‌സിബിഷനുമാണ് ഉണ്ടാവുക.
ആര്‍ട്ടിസ്റ്റ് റിയാസ് കോമുവാണ് എക്‌സിബിഷന്‍ നയിക്കുന്നത്. മലയാളം, ബോളിവുഡ് സിനിമാ രംഗത്തെ പ്രമുഖര്‍ ഭാഗമാവുന്ന എക്‌സിബിഷന്‍ കൂടിയാണിത്. അതേസമയം ലയേഴ്‌സ് ഡയസ് എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷമാണ് മൂത്തോനുമായി ഗീതു മോഹന്‍ദാസ് എത്തുന്നത്. അനുരാഗ് കശ്യപും സംവിധായകയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം റോഷന്‍ മാത്യു, ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, ജിം സര്‍ഭ്, മുരളി ശര്‍മ്മ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും എത്തുന്നുണ്ട്.


Click it and Unblock the Notifications