നിവിന്‍ പോളിയുടെ മിഖായേല്‍ റിലീസ് മിന്നിക്കും! ആരാധകര്‍ക്ക് ഇരട്ടി മധുരമായി മൂത്തോന്‍ ടീസറും

By Midhun Raj

നിവിന്‍ പോളി നായകനായി എത്താറുളള ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. നിവിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ കായംകുളം കൊച്ചുണ്ണി തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. പുലിമുരുകന് ശേഷം നൂറ് കോടി ക്ലബിലെത്തുന്ന ചിത്രമായും കായംകുളം കൊച്ചുണ്ണി മാറി.

നിവിന്‍ പോളിയുടെ മാസ് പരിവേഷമുളള കഥാപാത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. കൊച്ചുണ്ണിക്ക് ശേഷം നിവിന്റെ മിഖായേലിനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍. ബിഗ് ബഡ്ജറ്റിലൊരുങ്ങിയ സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. കൊച്ചുണ്ണിക്ക് ശേഷമുളള നിവിന്റെ മാസ് ഹീറോ പരിവേഷമുളള ചിത്രം കൂടിയാണ് മിഖായേല്‍. ഇപ്പോഴിതാ ആരാധകര്‍ക്ക് ഇരട്ടിമധുരമായി മിഖായേലിനൊപ്പം മൂത്തോനും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

മൂത്തോന്‍ എന്ന ചിത്രം

മൂത്തോന്‍ എന്ന ചിത്രം

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയുടെതായി ഒരുങ്ങുന്ന ചിത്രമാണ് മൂത്തോന്‍. ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. സിനിമയുടെ അവസാന ഘട്ട വര്‍ക്കുകളിലാണ് അണിയറ പ്രവര്‍ത്തകരുളളത് എന്നാണറിയുന്നത്. തന്റെ ജ്യേഷ്ഠ സഹോദരനെ തേടിയിറങ്ങുന്ന ഒരു ലക്ഷദ്വീപുകാരന്റെ കഥയാണ് മൂത്തോന്‍ പറയുന്നത്. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചതുമുതല്‍ എല്ലാവരും ആകാംക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരുന്നത്.

കൊച്ചുണ്ണി പോലെ

കൊച്ചുണ്ണി പോലെ

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. കൊച്ചുണ്ണിക്ക് ശേഷം കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററില്‍ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലായിരുന്നു നിവിനെ കാണിച്ചിരുന്നത്. കായംകുളം കൊച്ചുണ്ണി പോലെ ചിത്രത്തിനു വേണ്ടി വലിയ ഒരുക്കങ്ങള്‍ നിവിന്‍ നടത്തിയിരുന്നു. കൊച്ചുണ്ണി പോലെ തന്നെ നിവിന്റെ കരിയറില്‍ വഴിത്തിരിവായി മാറുന്നൊരു ചിത്രം കൂടിയായിരിക്കും മൂത്തോന്‍.

മൂത്തോന്റെ ടീസര്‍

മൂത്തോന്റെ ടീസര്‍

സിനിമാ പ്രേമികള്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. നിവിന്‍ പോളിയുടെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രം മിഖായേലിന്റെ റിലീസ് ദിവസമാണ് മൂത്തോന്‍ ടീസര്‍ പുറത്തിറങ്ങുന്നത്. മിഖായേല്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയ്യേറ്ററുകളിലും മൂത്തോന്റെ ടീസറും എത്തുമെന്ന് അറിയുന്നു. മലയാളത്തിനൊപ്പം ഹിന്ദിയിലും നിര്‍മ്മിച്ച ചിത്രമാണ് മൂത്തോന്‍. അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.

മിഖായേലിന്റെ റിലീസ്

മിഖായേലിന്റെ റിലീസ്

ജനുവരി 18നാണ് നിവിന്‍ പോളിയുടെ മിഖായേല്‍ റിലീസ് ചെയ്യുന്നത്. ഒരു ഫാമിലി ത്രില്ലറായി ഒരുങ്ങിയ മിഖായേല്‍ ഹനീഫ് അദേനിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മഞ്ജിമാ മോഹന്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് വില്ലന്റെ റോളിലെത്തുന്നത്. സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍,സുദേവ് നായര്‍, കെപിഎസി ലളിത, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

നിവിനൊപ്പം ഉണ്ണി മുകുന്ദനും

നിവിനൊപ്പം ഉണ്ണി മുകുന്ദനും

മിഖായേലിന്റെതായി പുറത്തിറങ്ങിയ രണ്ടു ടീസറുകളും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ആദ്യ ടീസറില്‍ നിവിന്‍ പോളിയുടെ മാസായിരുന്നെങ്കില്‍ രണ്ടാം ടീസറില്‍ നിവിനൊപ്പം ഉണ്ണി മുകുന്ദനും തിളങ്ങിയിരുന്നു. ആരാധകര്‍ക്കൊപ്പം എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു എന്റര്‍ടെയ്‌നറായിരിക്കും മിഖായേലെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X