ഇനിയുള്ള കഥ അങ്ങ് ലക്ഷദ്വീപിൽ!! മൂത്തോന്റെ രണ്ടാം ഘട്ടം തുടങ്ങി
പറ്റെവെട്ടിയ തലമുടിയും കുറ്റിത്താടിയുമായുള്ള വ്യത്യസ്തമായ ഗെറ്റപ്പിലാണ് നിവിൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്
ഒരു ഇടവേളയ്ക്ക് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോൻ. നിവിൻ പോളി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ രണ്ടാംഘട്ടം ചിത്രീകരണം ലക്ഷദ്വീപിൽ ആരംഭിച്ചു. നേരത്തേ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു. പറ്റെവെട്ടിയ തലമുടിയും കുറ്റിത്താടിയുമായുള്ള വ്യത്യസ്തമായ ഗെറ്റപ്പിലാണ് നിവിൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നിവിന്റെ ലുക്കിന് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ലക്ഷദ്വീപുകാരനായ ആലിക്കോയയുടെ സഹോദരനെ തേടിയുള്ള യാത്രയാണ് മുത്തോൻ.ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. ലക്ഷദ്വീപിലെ ജിസരി മലയാളത്തില്‍ സംസാരിക്കുന്ന കഥാപാത്രത്തിനായി പ്രത്യേക പരിശീലനവും നിവിന്‍ നടത്തിയിട്ടുണ്ട്. ഇറോസ് ഇന്റർനാഷണലും ആനന്ദ് എൽ. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത് .മികച്ച താരങ്ങളും മികച്ച ഒരു കൂട്ടം പിന്നണി പ്രനർത്തകരുമാണ് ചിത്രത്തിനു പിന്നിലായിട്ടുളളത്. അതു കൊണ്ട് തന്നെ ഏറെ പ്രതീക്ഷ.യോടെയാണ് മുത്തോനെ പ്രേക്ഷകർ കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. സിനിമ മേഖലയിൽ നിന്ന് അകത്തും പുറത്തും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. പരിക്കൻ ലുക്കിലാണ് നിവിൻ പോളി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നിവിനേയും ഗീതുവിനേയും അഭിനന്ദിച്ച് തെന്നിന്ത്യൻ താരം ധനുഷ് രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications