സൂര്യ, പൃഥ്വിരാജ്, കരണ്‍ ജോഹര്‍... മൂത്തോന്റെ ടീസര്‍ പുറത്തുവിടാനായി വന്‍താരനിര! ടീസറെത്തുന്നത്?കാണൂ

Recommended Video

നിവിൻ പോളിയുടെ മൂത്തോൻ വരുന്നു | filmibeat Malayalam

അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ഗീതു മോഹന്‍ദാസ് നേരത്തെ തെളിയിച്ചിരുന്നു. ഹ്രസ്വചിത്രങ്ങശിലൂടെയായിരുന്നു ഈ താരം ഞെട്ടിച്ചത്. മുഴുനീള ചിത്രവുമായി അധികം വൈകാതെ തന്നെ താനെത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളിയെ നായകനാക്കിയൊരുക്കുന്ന മൂത്തോനെക്കുറിച്ച് അനൗണ്‍സ് ചെയ്തതിന് പിന്നാലെ തുടങ്ങിയ കാത്തിരിപ്പ് അടുത്ത് തന്നെ അവസാനിക്കും. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. തന്റെ സഹോദരനെ തേടിവരുന്ന മൂത്തോന്റെ കഥയുമായാണ് നിവിനും ഗീതുവും എത്തുന്നത്. സിനിമയ്ക്കായി നിവിന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയുടെ ടീസര്‍ വ്യാഴാഴ്ച പുറത്തുവിടുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അനുരാഗ് കശ്യപ്, കരണ്‍ ജോഹര്‍, പൃഥ്വിരാജ്, സൂര്യ, നിവിന്‍ പോളഇ എന്നിവര്‍ ചേര്‍ന്ന് ഫേസ്ബുക്കിലൂടെയാണ് ടീസര്‍ പുറത്തുവിടുന്നത്. ഒരേ സമയം തന്നെ വിവിധ ഭാഷകളിലുള്ള താരങ്ങള്‍ ഒരു ടീസര്‍ പുറത്തുവിടുന്നുവെന്ന അപൂര്‍വ്വ നേട്ടമാണ് ഗീതുവിനെ കാത്തിരിക്കുന്നത്. മലയാളത്തിലും ഹിന്ദിയിലുമായാണ് സിനിമയൊരുക്കുന്നത്. അനുരാഗ് കശ്യപാണ് ഹിന്ദി ഭാഗത്തിന് സംഭാഷണമൊരുക്കിയത്.

Moothon

വനിത സംവിധായികയായതിനാലും ഇത്തരത്തിലുള്ള സിനിമകളോട് താല്‍പര്യമില്ലാത്തതിനാലും നിര്‍മ്മാതാവിനെക്കിട്ടാന്‍ ബുദ്ധിമുട്ടിയതിനെക്കുറിച്ച് ഗീതു മോഹന്‍ദാസ് വ്യക്തമാക്കിയിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്ലെലാം താരം പങ്കെടുക്കാറുണ്ട്. അതുല്‍ മോറിയയുടെ കീഴില്‍ നിന്നും അഭിനയം പഠിച്ചതിന് ശേഷമാണ് നിവിന്‍ പോൡഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. സിനിമയുടെ ടീസറിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X