നിവിന്‍ പോളിക്കുള്ള പിറന്നാള്‍ സമ്മാനവുമായി ഗീതു മോഹന്‍ദാസ്! മൂത്തോന്‍ ട്രെയിലര്‍ എത്തുന്നു!
ഗീതുമോഹന്‍ദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന മൂത്തോനായി കാത്തിരിക്കുകയാണ് ആരാധകര്‍. നിവിന്‍ പോളി നായകനായി എത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിടുന്ന ദിവസത്തെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. നിവിന്റെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 11ന് ട്രെയിലര്‍ എത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഭായ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അക്ബറായാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന് സംഭാഷണമൊരുക്കിയത്.
ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഈ സിനിമയിലെ പ്രകടനം കണ്ടായിരുന്നു റോഷന്‍ മാത്യുവിനെ അനുരാഗ് കശ്യപ് ബോളിവുഡിലേക്ക് ക്ഷണിച്ചത്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ട്രെയിലര്‍ പുറത്തുവിടുന്ന ദിനം ഏറെ പ്രധാനപ്പെട്ടതാണെന്നും ഗീതു കുറിച്ചിരുന്നു. സിനിമയ്ക്കായി അണിനിരന്നവരെയെല്ലാം ടാഗ് ചെയ്താണ് സംവിധായിക ഈ സന്തോഷം പങ്കുവെച്ചത്. ഗീതു മോഹന്‍ദാസിന്‍രെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ലക്ഷദ്വീപിലും പരിസര പ്രദേശങ്ങളിലുമായി നടക്കുന്ന കഥയുമായാണ് ഇത്തവണ ഗീതു മോഹന്‍ദാസും സംഘവും എത്തുന്നത്. സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ പുറത്തുവന്നിരുന്നു. നിരവധി മേളകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ഗീതുവിനും മൂത്തോനും ആശംസ അറിയിച്ച് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications











