»   » ഇത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ചിത്രമായിരിക്കുമെന്ന് നിവിന്‍ പോളി! ഏതൊന്നോ...

ഇത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ചിത്രമായിരിക്കുമെന്ന് നിവിന്‍ പോളി! ഏതൊന്നോ...

Posted By: Karthi
Subscribe to Filmibeat Malayalam

കൈനിറയെ ചിത്രങ്ങളാണ് നിവിന്‍ പോളിയുടേതായി പ്രേക്ഷകരിലേക്ക് എത്താന്‍ അണിയറയില്‍ ഒരുങ്ങുന്നത്. വ്യത്യസ്തമായ കഥയും, പശ്ചാത്തലവും, കഥാപാത്രവും കൊണ്ട് കാഴ്ചയുടെ പുതുമ സമ്മാനിക്കുന്നവയായിരിക്കും ഈ ചിത്രങ്ങള്‍. ഇവയില്‍ ഏറെ പ്രേത്യകതയുള്ള ചിത്രമാണ് മൂത്തോന്‍. സംവിധായികയായ നടി ഗീതു മോഹന്‍ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് മൂത്തോന്‍. വിവിധ ഷെഡ്യൂളുകളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

തിയറ്ററോ, ഷോയോ കുറഞ്ഞില്ല, എന്നിട്ടും 'പുള്ളിക്കാരന്‍' താഴെ പോയി! നേട്ടം കൊയ്തത് ഈ ചിത്രങ്ങള്‍...

ഒരു തുണിമുക്കി ക്യാമറ ലെന്‍സ് ഒന്ന് തുടക്കാമായിരുന്നില്ലേ? ലാല്‍ ജോസിനോട് പ്രേക്ഷകന്റെ ചോദ്യം...

nivin pauly

നിവിന്‍ പോളിയിലെ അഭിനേതാവിന് എറെ വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രമായിരിക്കും മൂത്തോന്‍. പറ്റെ വെട്ടിയ മുടിയുമായി വ്യത്യസ്തമായ ലുക്കിലാണ് നിവിന്‍ പോളി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നിവിന്റെ പരുക്കന്‍ രൂപത്തിലുള്ള ചിത്രവുമായി മുത്തോന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മാസങ്ങള്‍ക്ക് മുമ്പേ പുറത്ത് വന്നിരുന്നു. ചിത്രത്തേക്കുറിച്ച് വലിയ പ്രതീക്ഷകളാണ് നിവിന്‍ പോളിക്കുള്ളത്. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം നിവിന്‍ പോളി വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രഗത്ഭരായ ടെക്‌നീഷ്യന്മമാര്‍ അണിനിരക്കുന്ന ചിത്രം മലയാളത്തിന് അഭിമാനിക്കാവുന്ന ഒന്നായിരിക്കുമെന്ന് നിവിന്‍ പോളി പറയുന്നു. 

ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവും ക്യാമറാമാനും സംവിധായകനുമായ രാജീവ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആദ്യമായി മലയാളത്തിലേക്ക് എത്തുകയാണ് മൂത്തോനിലൂടെ. ഗീതു മോഹന്‍ദാസിനൊപ്പം ചേര്‍ന്ന് ചിത്രത്തിന്റെ ഹിന്ദി ഡയലോഗുകള്‍ എഴുതുന്നത് അനുരാഗ് കശ്യപാണ്.

English summary
The grandeur, technology and story will ensure that it would be a movie that Malayalis can be proud of, says Nivin Pauly.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam