മല്ലികയുടെ വസ്‌ത്രധാരണം വിവാദത്തില്‍
ചെന്നൈ: തമിഴ് ചലച്ചിത്രനടി ശ്രിയ ശരണിന് പിന്നാലെ മല്ലികാ ഷെരാവത്തും വസ്‌ത്ര വിവാദത്തില്‍. ഹിന്ദു മക്കള്‍ കക്ഷി നേതാവ് കനിരാജനാണ് പൊതുവേദിയില്‍ മല്ലിക അല്‍പസ്‌ത്രവുമായി പ്രത്യക്ഷപ്പെട്ടതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
കമലഹാസന്റെ പുതിയ ചിത്രമായ ദശാവതാരത്തിന്റെ ഓഡിയോ കസെറ്റ് പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് മല്ലിക കുറച്ച് വസ്‌ത്രം മാത്രം ധരിച്ച് പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ജാക്കി ചാനും തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയും പങ്കെടുത്തതതായിരുന്നു ചടങ്ങ്.
മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ ഇരുന്ന വേദിയില്‍ മല്ലിക കാലിനുമുകളില്‍ കാല്‍ കയറ്റിവച്ചിരുന്നുവെന്നും ഹിന്ദു മക്കള്‍ കക്ഷി ആരോപിക്കുന്നു. നടിയുടെ വസ്‌ത്രധാരണവും വേദിയിലെ പെരുമാറ്റവും തമിഴ് സംസ്‌കാരത്തെയും തമിഴ്‌നാട്ടുകാരുടെ വികാരത്തെയും വ്രണപ്പെടുത്തിയെന്നാരോപിച്ച് കനിരാജന്‍ വ്യാഴാഴ്‌ച പെരിയാംപെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിക്കഴിഞ്ഞു.
ഏപ്രില്‍ 25നന് നെഹ്‌റു ഇന്റോര്‍ സ്‌റ്റേഡിയത്തിലാണ് ദശാവതാരത്തിന്റെ ചടങ്ങ് നടന്നത്. അമിതാഭ് ബച്ചന്‍, മമ്മൂട്ടി, ഹേമമാലിനി, തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇതിന് മുമ്പ് ശിവാജിയുടെ ജൂബിലി ആഘോഷങ്ങള്‍ക്കിടയില്‍ കാല്‍മുട്ടിന് മുകളില്‍ നില്‍ക്കുന്ന കഴുത്തിറക്കി വെട്ടിയ വസ്‌ത്രവും ധരിച്ചെത്തിയ ശ്രീയയ്‌ക്കെതിരെയും ഹിന്ദു മക്കള്‍ കക്ഷി നിയമനടപടിയ്‌ക്കൊരുങ്ങിയിരുന്നു.
നടി മാപ്പു പറയുകയും വിദേശത്തെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും നേരിട്ടാണ് വേദിയിലെത്തിയതെന്നും വസ്‌ത്രം മാറാന്‍ സമയം കിട്ടിയില്ലെന്നും വിശദീകരണം നല്‍കുകയും ചെയ്‌തതില്‍പ്പിന്നെ നടിയ്‌ക്കെതിരായ കേസ് ഹിന്ദു മക്കള്‍ കക്ഷി പിന്‍വലിക്കുകയായിരുന്നു.
എന്തായാലും മല്ലികയുടെ കാര്യത്തില്‍ കക്ഷി എന്തു തീരുമാനം കൈക്കൊള്ളുമെന്ന് കാത്തിരുന്നു കാണാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications