ഫേസ്ബുക്കില്‍ അന്‍സിബയ്‌ക്കെതിരെ മത,സദാചാര പൊലീസ്

By Lakshmi

ബാലതാരം, ടിവി അവതാരക എന്നീ നിലകളില്‍ നിന്നും നായികനടിയെന്ന നിലയില്‍ പെട്ടെന്ന് വളര്‍ന്ന താരമായിരുന്നു നസ്രിയ നസീം. ഇന്ന് തെന്നിന്ത്യ അംഗീകരിച്ചുകഴിഞ്ഞ നായികയാണ് നസ്രിയ. ഫേസ്ബുക്കിലും മറ്റും ഏറ്റവും കൂടുതല്‍ ആരാധകരുള്ള മലയാളിയായ നായികനടിയാണ് നസ്രിയ. ഇതേ ഫേസ്ബുക്കില്‍ത്തന്നെ നസ്രിയയ്‌ക്കെതിരെ നടന്ന നെഗറ്റീവ് കാംപെയിന്‍ ആരും മറന്നുകാണാനിടയില്ല. മുസ്ലീമാണെന്നത് ചൂണ്ടിക്കാണിച്ചായിരുന്നു നസ്രിയയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഫേസ്ബുക്കിലുയര്‍ന്നത്.

മുസ്ലീം പെണ്‍കുട്ടികള്‍ തട്ടമിടാതെ നടക്കാന്‍ പാടില്ലെന്നും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്നതുമുള്‍പ്പെടെ പല കമന്റുകളും നസ്രിയയുടെ പേജില്‍ വന്നുപോയി. പക്ഷേ എല്ലാത്തിനെയും കാറ്റില്‍ പറത്തി നസ്രിയ കരിയറില്‍ മുന്നേറുകയും ചെയ്തു.

ansiba

ഇപ്പോഴിതാ ഇതേ മത,സദാചാര പൊലീസിന്റെ ഇരയായി മാറുകയാണ് അന്‍സിബ ഹസന്‍. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മൂത്തമകളായി അഭിനയിച്ച അന്‍സിബ ഗ്ലാമറസാകാന്‍ മടിയില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞ നടിയാണ്. ഇപ്പോള്‍ മത,സദാചാര വാദികളെല്ലാം അന്‍സിബയുടെ പേജില്‍ തടിച്ചുകൂടിയിരിക്കുകയാണ്. തട്ടമിടാതെ നടക്കുന്ന അന്‍സിബ നരകത്തില്‍ പോകുമെന്നും സിനിമയില്‍ കാണിക്കുന്നതിനെല്ലാം അല്ലാഹുവിന്റെ കോടതിയില്‍ മറുപടി നല്‍കേണ്ടിവരുമെന്നും മറ്റുമാണ് അന്‍സിബയുടെ ഫോട്ടോകള്‍ക്ക് കീഴെ കാണുന്ന കമന്റുകള്‍.

മതനിയമങ്ങള്‍ അനുസരിച്ച് ജീവിക്കണമെന്ന് വാദിക്കുന്നവരുടെ കമന്റുകള്‍ക്ക് എതിര്‍വാദങ്ങളുമാണ് ഉദാരമതികളും അന്‍സിബയുടെ പേജില്‍ കമന്റുകളിടുന്നുണ്ട്. ഇത് പൊരിഞ്ഞ ചര്‍ച്ചയ്ക്കും ചളിവാരിയെറിയലിലും കാരണമായിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X