»   » നടിയെ ആക്രമിച്ചതിന് ശേഷം പ്രതികളിലൊരാള്‍ ആരെയോ ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ചു, അത് ആര്?

നടിയെ ആക്രമിച്ചതിന് ശേഷം പ്രതികളിലൊരാള്‍ ആരെയോ ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ചു, അത് ആര്?

By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ചതിന് പിന്നിലുള്ള ക്വട്ടേഷന്‍ സാധ്യതകളെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. അതിക്രമത്തിനിടെ ക്വട്ടേഷനാണെന്ന് പ്രതികളിലൊരാള്‍ പറഞ്ഞതായി നടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രതികാരം, മാനസികമായി തകര്‍ത്തുകയെന്നതായിരുന്നു ലക്ഷ്യം; പൊലീസ് നിഗമനം

കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോടനാട് സ്വദേശി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ ഒരു മാസത്തെ ടെലിഫോണ്‍ സംഭാഷണ രേഖകള്‍ കേസില്‍ നിര്‍ണായകമാകും. അതിക്രമത്തിന് ശേഷം കേസിലെ പ്രതികളിലൊരാള്‍ ആരെയോ വിളിച്ച് നടന്ന കാര്യങ്ങള്‍ വിവരിച്ച് പൊട്ടിച്ചിരിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം എത്താനുള്ള നിര്‍ണായക സൂചനയാണിത്. അറസ്റ്റിലായ മൂന്ന് പ്രതികളില്‍ ആരുമല്ല ആ പൊട്ടിച്ചിരിച്ചയാള്‍ എന്ന് വ്യക്തമായിട്ടുണ്ട്.

ഒത്താശ ചെയ്തുകൊടുത്ത മാര്‍ട്ടിന്‍

സിനിമാ നിര്‍മാണക്കമ്പനിയുടെ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനാണ് അതിക്രമത്തിന് ഒത്താശ ചെയ്തുകൊടുത്തത്. ഇയാളുടെ വെളിപ്പെടുത്തല്‍ അന്വേഷണത്തില്‍ സുപ്രധാനമാണ്. നടി പ്രതികളെ കുറിച്ചു നല്‍കിയ മൊഴികളും മാര്‍ട്ടിന്റെ വെളിപ്പെടുത്തലുകളും ഒത്തുപോകുന്നുണ്ട്.

മാര്‍ട്ടിന്റെ മൊഴി

പണത്തിന് വേണ്ടിയാണ് നടിയുടെ യാത്രാ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് മാര്‍ട്ടിന്‍ സമ്മതിച്ചു. എന്നാല്‍ സുനിലും കൂട്ടാളികളും ഇത്രയും ക്രൂരത കാണിയ്ക്കുമെന്ന് കരുതിയില്ലെന്നാണ് മാര്‍ട്ടിന്റെ മൊഴി. മാര്‍ട്ടിന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

പൊലീസിന്റെ പാളിച്ച

സംഭവ ദിവസം രാത്രി ലാലിന്റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുക്കുമ്പോള്‍ അവിടെയെത്തിയ നിര്‍മാതാവിന്റെ ഫോണില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതിയുമായി സംസാരിച്ചിരുന്നു. അപ്പോള്‍ തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത സുനിയും കൂട്ടുകാരും ഒളിവില്‍ പോകുകയായിരുന്നു. പ്രതി സുനിയാണെന്ന് തിരിച്ചറിഞ്ഞ ശേഷം അയാളുടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കാതെ ഫോണില്‍ സംസാരിച്ച പൊലീസ് നീക്കം പാളിപ്പോകുകയായിരുന്നു.

ജാമ്യാപേക്ഷ നല്‍കി മുങ്ങി

പിറ്റേ ദിവസം സുനി ഫോണ്‍ കറുക്കുറ്റിയിലെ അഭിഭാഷകനെ ഏല്‍പ്പിച്ചതിന് ശേഷമാണ് കടന്നു കളഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള വക്കാലത്തിലും ഒപ്പിട്ടതാണെന്നാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. പ്രതിയുടെ ഫോണ്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഫോണ്‍ ഏറ്റുവാങ്ങിയ അന്വേഷണ സംഘം സൈബര്‍, ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

പ്രതി കൊല്ലത്തേക്ക് നീങ്ങി എന്ന് റിപ്പോര്‍ട്ട്

അതിക്രമത്തിന് ശേഷം ഈ ഫോണിലേക്ക് സുനിയെ വിളിച്ച മൂന്ന് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ആലപ്പുഴ പുന്നപ്ര സ്വദേശിയുടെ പക്കല്‍ നിന്നും പണം വാങ്ങിയ സുനി കൊല്ലത്തേക്കാണ് നീങ്ങിയതെന്ന് പൊലീസ് പറയുന്നു. സംഭവം നടന്ന ശേഷം രാത്രി നടിയെ കക്കനാട് വാഴക്കലയില്‍ മോചിപ്പിച്ച ശേഷം കടന്നുകളഞ്ഞ സുനിയും കൂട്ടാളികളും നഗരത്തിലെ ഫ്‌ളാറ്റില്‍ തങ്ങി പദ്ധതി ആസൂത്രണം ചെയ്യവെയാണ് നിര്‍മാതാവിന്റെ ഫോണില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥന്‍ വിളിച്ചത്.

English summary
More details about attack against actress
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam