ഡ്യൂപ്പില്ലാതെ ജാക്കിച്ചാന്‍ ശൈലിയില്‍ മെഗാസ്റ്റാര്‍, അമ്പരപ്പ് വിട്ടുമാറാതെ ആര്യയും , എന്താ സംഭവം??

ജാക്കിച്ചാന്‍ ശൈലിയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ ഫൈറ്റ് സീനുകള്‍ അനായാസം ചെയ്യുന്ന മമ്മൂട്ടിയെക്കണ്ട് അമ്പരന്ന തമിഴ് യുവതാരം ആര്യ.

By Nihara

ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിരാജാണ്. സ്‌നേഹയാണ് ചിത്രത്തിലെ നായിക.

ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ നവമാധ്യമങ്ങളില്‍ വൈറലാണ്. പ്രമാണിക്ക് ശേഷം മമ്മൂട്ടിയും സ്‌നേഹയും ഒന്നിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സാറയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി മമ്മൂട്ടി ഡ്യൂപ്പില്ലാതെ അനായാസം സ്റ്റണ്ട് സീനുകള്‍ ചെയ്യുന്നത് കണ്ട ആര്യയുടെ അനപരപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല.

ഫുള്‍ ഓഫ് സസ്‌പെന്‍സസ്

തുടക്കം മുതലുള്ള സസ്‌പെന്‍സ്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ തുടക്കം മുതല്‍ അണിയറ പ്രവര്‍ത്തകര്‍ സസ്‌പെന്‍സ് കാത്തുസൂക്ഷിച്ചിരുന്നു. ചിത്രത്തിന്റെ കഥയോ താരങ്ങളുടെ ഫോട്ടോയോ ഒന്നും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ മമ്മൂട്ടി ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നത് കണ്ട് അമ്പരന്ന ആര്യയാണ് ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.

ആക്ഷന്‍ ചിത്രം

ആക്ഷന്‍ സ്വീക്വന്‍സുകള്‍ നിറഞ്ഞ സിനിമ

നെഗറ്റീവ് സ്വഭാവമുള്ള പോലീസ് ഓഫീസറായാണ് മമ്മൂട്ടി വേഷമിടുന്നത്. വമ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ നിറഞ്ഞ ത്രില്ലറാണ് ദ ഗ്രേറ്റ് ഫാദര്‍ എന്ന സൂചനയാണ് ആര്യ നല്‍കിയിട്ടുള്ളത്.

മമ്മൂട്ടിയെക്കുറിച്ച് ആര്യ

മമ്മൂക്കയുടെ പാഷനും ഫിറ്റ്‌നസും

മമ്മൂട്ടിയുടെ ഫിറ്റ്‌നസ് സംരക്ഷണത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് വേണ്ട വ്യായാമങ്ങളും ഭക്ഷണക്രമവും കൃത്യമായി പാലിക്കുന്നയാളാണ് മമ്മൂട്ടി. ദി ഗ്രേറ്റ് ഫാദറിലെ ഷൂട്ടിങ്ങിനിടയില്‍ തനിക്ക് അത് ബോധ്യപ്പെട്ടെന്നും ആര്യ പറഞ്ഞു. ഈ പ്രായത്തിലും ഡ്യൂപ്പിനെ വെയ്ക്കാതെ ആക്ഷന്‍ സീക്വന്‍സുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മമ്മൂട്ടിക്ക് സിനിമയോടുള്ള പാഷനും ഫിറ്റ്‌നസും തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് തമിഴ് യുവതാരം വ്യക്തമാക്കി.

ക്ലൈമാക്‌സിലും ആക്ഷന്‍ സീനുകള്‍

ക്ലൈമാക്‌സില്‍ ഏറെ പ്രത്യേകതകളുള്ള ആക്ഷന്‍ സീനുകള്‍

ഏറെ പ്രത്യേകതയുള്ള ആക്ഷന്‍ സീനുകളാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലുള്ളത്. കൈകള്‍ പിന്നില്‍ കെട്ടിയിട്ടതിന് ശേഷമുള്ള ആക്ഷന്‍ രംഗത്തില്‍പ്പോലും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ലെന്നാണ് ആര്യ പറയുന്നത്. ജോലിയോടുള്ള മമ്മൂക്കയുടെ സമീപനം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും ആര്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X