പിസ്ത സോങ് യൂട്യൂബില്‍ കണ്ടത് അമ്പത് ലക്ഷം പേര്‍
നേരം: അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി- നസ്രിയ ചിത്രം 'നേര'ത്തിലെ പിസ്ത സോങ് യൂട്യൂബില്‍ ഇപ്പോഴും വൈറല്‍. പാട്ട് യൂട്യൂബിലിട്ട് ഇതുവരെ അമ്പത് ലക്ഷത്തിലധികം പേരാണ് കണ്ടത്.
മലയാള സിനിമഗാനങ്ങളുടെ ചരിത്രത്തില്‍ ഒരു റെക്കോര്‍ഡ് തന്നെയാണ് ഇത്. മറ്റൊരു ഗാനവും ഇങ്ങനെ മലയാളത്തില്‍ കണ്ടിട്ടുണ്ടാവില്ല. രാജേഷ് മുരുകേശനാണ് സംഗീത സംവിധായകന്‍.

തമിഴിലും മലയാളത്തിലും ആയി ഇറങ്ങിയ സിനിമയാണ് നേരം. പര്‌നപരാഗത സിനിമ സങ്കല്‍പങ്ങളെ പൊളിച്ചെഴുതുന്ന സിനിമ നല്ല നിലവാരം പുലര്‍ത്തി. ആസ്വാദകരില്‍ നിന്നും നല്ല പ്രതികരണവും ലഭിച്ചു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കിന്നാരം എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ എഴുതി പാടിയ ഗാനമാണ് പിസ്ത സോങ് ആയി നേരത്തിലും അവതരിപ്പിച്ചത്. കെട്ടിലും മട്ടിലും ഇത്തിരി മാറ്റങ്ങള്‍ വരുത്തി എന്ന് മാത്രം. ഇത്തിരി വരികള്‍ കൂടുതലായി ചേര്‍ത്തു. ശബരീഷ് വര്‍മയാണ് ഈ പണി ചെയ്തത്. പാട്ട് പാടിയും വര്‍മ തന്നെ.
അപകടത്തെ തുടര്‍ന്ന് ചികിത്സയിലായ ജഗതി ശ്രീകുമാറിനുള്ള ആദരമാണ് പിസ്ത സോങ് എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തുടക്കം മുതലേ പറഞ്ഞിരുന്നു. അല്‍ഫോന്‍സ് പുത്രന്റെ പിസ്ത സോങ് അമ്പത് ലക്ഷം പേര്‍ കണ്ടപ്പോള്‍ ജഗതി ശ്രീകുമാറിന്റെ പിസ്ത സോങ് കണ്ടത് 36,000 പേരാണ്.
<center><iframe width="100%" height="338" src="//www.youtube.com/embed/SuuypjzzqRw" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications