»   » ബാസിലിന്റെ 'ഒരു തുണ്ടു പട'വും ഹിറ്റ്

ബാസിലിന്റെ 'ഒരു തുണ്ടു പട'വും ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam
Oru Colour Padam
ഇന്റര്‍നെറ്റില്‍ പതിവ് സന്ദര്‍ശനം നടത്തുന്നവര്‍ക്കെല്ലാം 'പ്രിയംവദ കാതരയാണോ' എന്നു കേള്‍ക്കുമ്പോഴേയ്ക്കും ചിരിപൊട്ടും, അടുത്തകാലത്ത് നെറ്റില്‍ വലിയ തരംഗമായി മാറിയ ഒരു ഹ്രസ്വ ചിത്രമായിരുന്നു ഇത്. ഒരു സുഹൃത്തിന്റെ ബ്ലോഗ് പോസ്റ്റ് എടുത്ത് ഷോര്‍ട്ട് ഫിലിം ആക്കി ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചത് ബാസില്‍ ജോസഫ് എന്ന കലാകാരനായിരുന്നു.

പ്രിയംവദ കാതരയാണോ യൂട്യൂബില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ ബാസില്‍ ചെയ്ത 'ഒരു തുണ്ടു പടം' എന്ന മറ്റൊരു ഹ്രസ്വചിത്രവും ഹിറ്റായിരിക്കുകയാണ്. സുഹൃത്തായ ജോണ്‍ ജോസഫിന്റെ കഥയെ ആസ്പദമാക്കിയായിരുന്നു ഈ ഹ്രസ്വചിത്രം തയ്യാറാക്കിയത്. അജു വര്‍ഗ്ഗീസ്, സനന്ദ് ശിവദാസ്, ബ്ലസ്സി കുര്യന്‍, വിഷ്ണു ശര്‍മ്മ എന്നിവര്‍ അഭിനയിച്ച് ഈ ഹ്രസ്വചിത്രത്തിന് 18 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. വായ്‌നോട്ടക്കാരനായ യുവാവും ഒരു ഫെമിനിസ്റ്റും തമ്മില്‍ കാറിലിരുന്ന സംസാരിക്കുന്ന രീതിയിലാണ് ചിത്രം വികസിക്കുന്നത്.

പ്രിയംവദയ്ക്കുശേഷം ഒട്ടേറെ പോസിറ്റീവായ അഭിപ്രായങ്ങളാണ് എനിയ്ക്ക് കിട്ടിയത്. ഒരു ലക്ഷം വ്യൂകളാണ് ആ യുട്യൂബ് വീഡിയോയ്ക്ക് ലഭിച്ചത്. ഇതോടെ ഞാനെന്തെങ്കിലും ചെയ്താല്‍ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിക്കുമെന്ന അവസ്ഥ വന്നു. ഇപ്പോള്‍ അവര്‍ പുതിയ ചിത്രത്തെ പ്രിയംവദകാതരയാണോയുമായി താരതമ്യപ്പെടുത്തുന്നുണ്ട്- ബാസില്‍ പറയുന്നു.

യുട്യൂബില്‍ റിലീസ് ചെയ്ത് രണ്ടുനാള്‍ക്കകം പുതിയ ചിത്രത്തിനും കിട്ടിയിട്ടുണ്ട് 1ലക്ഷം വ്യൂ. മാത്രമല്ല യുട്യൂബിലെ ഏറ്റവും ഡിമാന്‍ഡഡുള്ള വീഡിയോകളുടെ വിഭാഗത്തില്‍ ഇതിനെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു എംഎന്‍സിയില്‍ ജോലിചെയ്യുന്ന ബാസിലിന് ഹ്രസ്വചിത്രനിര്‍മ്മാണത്തോട് വലിയ ആഭിമുഖ്യമുണ്ട്. ഹ്രസ്വചിത്രനിര്‍മ്മാണവും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും കാര്യമായി പഠിച്ചെടുക്കണമെന്നും ഇദ്ദേഹം ആഗ്രഹിക്കുന്നു.

തീര്‍ത്തും വ്യത്യസ്തമായ പേരുകള്‍തന്നെയാണ് ബാസിലിന്റെ ഹ്രസ്വചിത്രത്തിന്റെ ഒരു പ്രധാന ഹൈലൈറ്റ്. പേരുകേള്‍ക്കുമ്പോള്‍ത്തന്നെ എന്നാലൊന്ന് കണ്ടുകളയാമെന്ന ചിന്ത ആളുകളുടെ മനസില്‍ ഉണ്ടാകുന്നുണ്ട്. രണ്ടാമത്തെ ചിത്രത്തിന് ഒരു തുണ്ട് പടം എന്ന പേരിട്ട ബാസില്‍ തന്റെ മൂന്നാം ചിത്രത്തിന് ഒരു കളര്‍ പടം എന്നാണ് പേരിട്ടിരിക്കുന്നത്.

English summary
Basil Joseph, director of the super hit short film, 'Priyamvadha Katharayano?', is thrilled by the enormous success of his third short film, 'Oru Thundu Padam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam