»   » ദുല്‍ഖറിന്റെ നായികയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു, പ്രചരിപ്പിച്ചതാര് ?

ദുല്‍ഖറിന്റെ നായികയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു, പ്രചരിപ്പിച്ചതാര് ?

Posted By: Rohini
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തിന് പലപ്പോഴും ഇരയാകുന്നത് നായികമാരാണ്. നായികമാരുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൃഷ്ടിയ്ക്കുന്നതും, ഫോട്ടോകള്‍ക്കും മറ്റും മോശമായ കമന്റ് അടിയ്ക്കുന്നതും ഒരു പരിഥിവരെ സഹിക്കാം എന്ന് വച്ചാലും മോര്‍ഫ് ചെയ്ത വീഡിയോയും ഫോട്ടോകളും പ്രചരിപ്പിയ്ക്കുന്നത് അങ്ങേയറ്റം ക്രൂരമായ വിനോദമാണ്.

ചാര്‍ലിയൊക്കെ എന്ത്, ദുല്‍ഖറിന്റെ പുതിയ കോലം കണ്ടാല്‍ തലയില്‍ കൈ വയ്ക്കും.. ഇതെന്ത് കോലം ?

എത്ര തവണ പരാതി നല്‍കിയിട്ടും ഇത്തരം സൈബര്‍ ആക്രമണങ്ങളെ തടയാന്‍ നിയമത്തിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ അതിന് ഒടുവിലത്തെ ഇരയായി നില്‍ക്കുന്നു ദുല്‍ഖര്‍ സല്‍മാന്റെ പുതിയ നായിക ശ്രുതി ഹരിഹരന്‍. സംഭവത്തിനെതിരെ നടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആരാണ് ശ്രുതി ഹരിഹരന്‍

കന്നട താരമായ ശ്രുതി ഹരിഹരന്‍ ആദ്യ ചിത്രമായ ലൂസിയയിലൂടെ തന്നെ ജനശ്രദ്ധ നേടിയ നടിയാണ്. 2012 ല്‍ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മലയാള സിനിമയിലെത്തിയത്.

ദുല്‍ഖറിന്റെ നായിക

ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് ശ്രുതി. ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് വരുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തില്‍ അഞ്ച് നായികമാരില്‍ ഒരാളാണ് ശ്രുതി.

ഇന്റര്‍നെറ്റില്‍ അശ്ലീല ചിത്രങ്ങള്‍

അതിനിടയിലാണ് നടിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചത്. ഫേസ്ബുക്കില്‍ ശ്രുതിയുടെ പേരില്‍ വ്യാജ പ്രൊഫൈലും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ശ്രുതിയ്ക്ക് പുറമെ മറ്റ് ചില താരങ്ങളുടെ അശ്ലീല ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുന്നു.

പരാതി നല്‍കി

ചിത്രം പ്രചരിപ്പിയ്ക്കുന്നതിനെതിരെ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂദിന് ശ്രുതി പരാതി നല്‍കി. നടിയുടെ പരാതി ലഭിച്ചതായി ബംഗലൂര് പൊലീസ് ക്രൈം ഡിസിപി ആനന്ദ് കുമാര്‍ സ്ഥിരീകരിച്ചു. ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.

English summary
Shruthi Hariharan filed a complaint with police at the Bengaluru city’s Commissioner’s Office against people who uploaded her nude morphed pictures on social media by creating fake Facebook accounts of the actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam