ബോളിവുഡ് പോസ്റ്ററിലെ നഗ്നതാ വിവാദങ്ങള്‍
പുതിയ ചിത്രമായ പി കെയുടെ പോസ്റ്ററില്‍ മെഗാതാരം ആമിര്‍ ഖാന്റെ പൂര്‍ണ നഗ്നത കണ്ട ഞെട്ടലിലാണ് ബോളിവുഡ്. മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് വിളിപ്പേരുള്ള ആമിര്‍ ഖാന്‍ ഇത്രയും കടന്ന് പോകുമെന്ന് ആരാധകരും കരുതിയില്ല. എന്നാല്‍ കഥാപാത്രമാണ് ആമിറിന് എല്ലാം, വേണമെങ്കില്‍ ഇതിലപ്പുറവും പോകും ആമിര്‍.
സിനിമാ പോസ്റ്ററിന്റെ പേരില്‍ ബോളിവുഡ് ചിത്രങ്ങള്‍ വാര്‍ത്തയാകുന്നത് ഇതാദ്യമല്ല. എന്നാല്‍ പുരുഷ നഗ്നതയുടെ പേരില്‍ വിവാദത്തിലായ ആദ്യ പോസ്റ്റര്‍ എന്ന ബഹുമതി പി കെയ്ക്ക് കൊടുക്കണം. കരീന കപൂറിന്റെയും മല്ലിക ഷെരാവത്തിന്റെയും മറ്റും നഗ്നശരീരങ്ങളാണ് ഇതിന് മുമ്പ് ബോളിവുഡ് സിനിമയില്‍ പോസ്റ്റര്‍ വിവാദങ്ങളായിട്ടുള്ളത്.
വിവാദ പോസ്റ്ററുകള്‍ കാണൂ. എന്നിട്ട് ഇതിലും വലുതാണോ ആമിറിന്റെ പ്രകടനം എന്ന് പറയൂ.

ബോളിവുഡ് പോസ്റ്ററിലെ നഗ്നതാ വിവാദങ്ങള്‍
കടല് ചാടിക്കടന്ന സണ്ണി ലിയോണിനെന്ത് കൈത്തോട്. എന്നാല്‍ ബോളിവുഡും ആരാധകരും ഞെട്ടിപ്പോയി ജിസം രണ്ടിലെ സണ്ണി ലിയോണിന്റെ പ്രകടനം കണ്ട്.

ബോളിവുഡ് പോസ്റ്ററിലെ നഗ്നതാ വിവാദങ്ങള്‍
സെയ്ഫ് അലി ഖാനൊപ്പം കരീന കപൂറിന്റെ പോസ്റ്റര്‍ ശരിക്കും വിവാദമായി. കരീനയുടെ പൂര്‍ണ നഗ്നമായ പുറംഭാഗമായിരുന്നു പോസ്റ്ററിന്റെ ഹൈ ലൈറ്റ്. ശിവസേനക്കാരാണ് ആദ്യം പ്രതിഷേധവുമായി രംഗത്ത് വന്നത്.

ബോളിവുഡ് പോസ്റ്ററിലെ നഗ്നതാ വിവാദങ്ങള്‍
പാപ് എന്ന ചിത്രത്തിന് വേണ്ടി ജോണ്‍ എബ്രഹാമിനൊപ്പമാണ് ഉദിത ഗോസ്വാമി നഗ്നപുറംപ്രദര്‍ശനം നടത്തിയത്

ബോളിവുഡ് പോസ്റ്ററിലെ നഗ്നതാ വിവാദങ്ങള്‍
ശരീര പ്രദര്‍ശനമല്ല വിദ്യാ ബാലന്റെ അഭിനയസാധ്യതയാണ് ഡേര്‍ട്ടി പിക്ചറിന്റെ പോസ്റ്ററിനെ വാര്‍ത്തകളിലെത്തിച്ചത്.

ബോളിവുഡ് പോസ്റ്ററിലെ നഗ്നതാ വിവാദങ്ങള്‍
പശ്ചിമ ബംഗാളിലെ സെന്‍സര്‍ ബോര്‍ഡും കൊല്‍ക്കത്ത ഹൈക്കോടതിയും ഒക്കെ ഇടപെട്ടു ഹേറ്റ് സ്റ്റോറിയുടെ ഈ വിവാദ പോസ്റ്ററില്‍. വിക്രം ഭട്ടായിരുന്നു സംവിധായകന്‍.

ബോളിവുഡ് പോസ്റ്ററിലെ നഗ്നതാ വിവാദങ്ങള്‍
വിവാദനായികയായ മല്ലിക ഷെരാവത് ഡേര്‍ട്ടി പൊളിറ്റിക്‌സിന്റെ പോസ്റ്ററിലാണ് വീണ്ടും പണി ചോദിച്ചു വാങ്ങിയത്.

ബോളിവുഡ് പോസ്റ്ററിലെ നഗ്നതാ വിവാദങ്ങള്‍
നേഹ ധൂപിയയുടെ അസാമാന്യ ശരീര പ്രദര്‍ശനമാണ് ജൂലിയെ വിവാദത്തിലാക്കിയത്. പോസ്റ്ററും വിവാദവും കത്തിയെങ്കിലും നടി രക്ഷപ്പെട്ടില്ല.

ബോളിവുഡ് പോസ്റ്ററിലെ നഗ്നതാ വിവാദങ്ങള്‍
ഈ പറഞ്ഞതെല്ലാം നായികമാരുടെ നഗ്നതാ പ്രദര്‍ശനമായിരുന്നെങ്കില്‍ ഇതാദ്യമായി നായകന്റെ നഗ്നതയും പോസ്റ്റര്‍ വിവാദമാകുന്നു. പി കെയിലൂടെ ആമിര്‍ ഖാന്‍.


Click it and Unblock the Notifications











