»   » മലയാളത്തിന്റെ പുതു സുന്ദരന്മാര്‍

മലയാളത്തിന്റെ പുതു സുന്ദരന്മാര്‍

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയും മോഹന്‍ലാലുമില്ലെങ്കില്‍ മലയാളസിനിമയില്ലെന്നൊരു അവസ്ഥ അടുത്താകലം വരെയുണ്ടായിരുന്നു. എന്നാല്‍ ഈ ന്യൂ ജനറേഷന്‍ കാലത്ത് മലയാളത്തിലെ സൂപ്പര്‍താരവാഴ്ച ഒരു പഴങ്കഥയായി മാറിക്കഴിഞ്ഞു. ന്യൂ ജനറേഷന്‍ യുവാക്കള്‍ക്കൊപ്പം മത്സരിച്ചെത്താന്‍ സൂപ്പര്‍താരങ്ങള്‍ പുതുമുഖസംവിധായകരെ കൂട്ടുപിടിച്ച് അല്‍പം ന്യൂജനറേഷന്‍ ടച്ച് തങ്ങള്‍ക്കും വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

മുമ്പെങ്ങുമില്ലാത്തവിധത്തിലാണ് മലയാളം പുതുമുഖങ്ങളെയും യുവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ എല്ലാ മേഖലകളിലും നവതരംഗമാണിപ്പോള്‍. ന്യൂ ജനറേഷന്‍ സിനിമ എന്ന പ്രയോഗത്തിന്റെ കാര്യത്തില്‍ സിനിമാക്കാര്‍ പല അഭിപ്രായങ്ങളുള്ളവരാണെങ്കിലും ഇപ്പോള്‍ യുവാക്കളാണ് സ്‌കോര്‍ ചെയ്യുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ഭാവി സൂപ്പര്‍താരങ്ങളായി നമ്മുടെ പല യുവാതാരങ്ങളും പരിഗണിക്കപ്പെട്ടുകഴിഞ്ഞു. ഓരോരുത്തരും ഓരോ പ്രത്യേകതകൊണ്ട് വ്യത്യസ്തരായി നില്‍ക്കുകയാണ്. ഇതാ മലയാളത്തിലെ ചില നവയുഗ സുന്ദരന്മാര്‍.

മലയാളത്തിന്റെ പുതു സുന്ദരന്മാര്‍

ഇപ്പോള്‍ മലയാളത്തിന്റെ യൂത്ത് ഐക്കണാണ് ഫഗദ് ഫാസില്‍. നാച്ചുറല്‍ അഭിനയത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി ചലച്ചിത്രലോകവും പ്രേക്ഷകരും ഒരുപോലെ ഫഹദിന് നല്‍കിക്കഴിഞ്ഞു. ശരീരം കൊണ്ടും കണ്ണുകള്‍കൊണ്ടും അഭിനയിക്കാന്‍ ഫഹദിനെപ്പോലെ മറ്റ് താരങ്ങള്‍ക്കൊന്നും കഴിവില്ലെന്ന് ഉറപ്പിച്ച ്പറയാന്‍ കഴിയും. അഭിനയിക്കുന്ന ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ഉയര്‍ന്നില്ലെങ്കിലും ഓരോന്നിലും തന്റെ ഭാഗം ഫഹദ് ഭദ്രമാക്കിയിരിക്കും. മുമ്പ് കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ വന്ന പറക്കമുറ്റാത്ത യുവതാരത്തില്‍ നിന്നും ഫഹദ് എത്രയോ മാറി ഒരു പൂര്‍ണ നടനായിരിക്കുകയാണിപ്പോള്‍.

മലയാളത്തിന്റെ പുതു സുന്ദരന്മാര്‍

മലയാളത്തിന്റെ വരുംകാല സൂപ്പര്‍താരങ്ങളില്‍ ഒരാള്‍ താനായിരിക്കുമെന്നകാര്യം പൃഥ്വി തന്റെ ഓരോ ചിത്രങ്ങളിലൂടെയും തെളിയിക്കുന്നുണ്ട്. വൈവിധ്യമുള്ള വേഷങ്ങളാണ് ഓരോ ചിത്രത്തിലും ഈ അഭിനേതാവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരജാഡകളില്ലാത്ത യഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വേഷങ്ങളോട് തനിയ്ക്കുള്ള അഭിനിവേശം പൃഥ്വി പലവട്ടം വ്യക്തമാക്കിക്കഴിഞ്ഞു. 2013 ഈ യുവതാരത്തിന്റെ കരിയറിലെ സുവര്‍ണകാലഘട്ടമായിമാറിക്കഴിഞ്ഞു.

മലയാളത്തിന്റെ പുതു സുന്ദരന്മാര്‍

സൂപ്പര്‍താരം മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലുമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇന്ന് ആ താരസന്തതി ഇമേജ് തനിയ്ക്ക് ഒട്ടും ആവശ്യമില്ലെന്നും സ്വന്തം കാലില്‍ നില്ക്കാന്‍ കെല്‍പ്പുള്ള താരമാണ് താനെന്നും ദുല്‍ഖര്‍ തെളിയിച്ചുകഴിഞ്ഞു. അച്ഛനെ അപേക്ഷിച്ച് റൊമാന്റിക് ഹീറോ വേഷങ്ങള്‍ മികച്ചതാക്കാനും പാട്ടും ഡാന്‍സുമെല്ലാമായി മള്‍ട്ടി ടാലന്റ് കാണിയ്ക്കാനും ദുല്‍ഖറിന് കഴിയുന്നുണ്ട്.

മലയാളത്തിന്റെ പുതു സുന്ദരന്മാര്‍

സിനിമയില്‍ ഏറെ വ്യത്യസ്തനാവുകയാണ് ഇന്ദ്രജിത്ത്. അനിയന്‍ പൃഥ്വിരാജിന്റെയത്ര താരപ്പൊലിമയില്ലെങ്കിലും ഇന്ദ്രന്‍ ഓരോ ചുവടും വെയ്ക്കുന്നത് വളരെ സൂക്ഷിച്ചാണ്. കാമ്പുള്ള കഥാപാത്രങ്ങളാണ് ഇന്ദ്രജിത്തിന് ലഭിയ്ക്കുന്നതെല്ലാം. വളരെ ഗൗരവമേറിയ കഥാപാത്രങ്ങള്‍ക്കൊപ്പം കോമഡിയും തന്റെ കയ്യില്‍ ഭദ്രമാണെന്ന് പല ചിത്രങ്ങളിലൂടെയും ഇന്ദ്രജിത്ത് തെളിയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ പുതു സുന്ദരന്മാര്‍

ഇടക്കാലത്ത് പലചിത്രങ്ങളും മുന്നും പിന്നും നോക്കാതെ സ്വീകരിച്ച് കരിയറില്‍ ആസിഫ് ചില ദുരന്തങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ വളരെ പക്വതയോടെയാണ് ആസിഫ് കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നത്. അടുത്തിടെ ഇറങ്ങിയ ഹണീ ബീ പോലുള്ള ചില ചിത്രങ്ങളില്‍ മനോഹരമായ പ്രകടനമാണ് ആസിഫ് നടത്തിയിരിക്കുന്നത്. ആസിഫിന്റേതായി ഇനിയുമുണ്ട് ഒരുപിടി ചിത്രങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു.

മലയാളത്തിന്റെ പുതു സുന്ദരന്മാര്‍

തട്ടത്തിന്‍ മറയത്ത് എന്ന ഒരൊറ്റച്ചിത്രംകൊണ്ട് നിവന്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നാച്ചുറാലിറ്റി തന്നെയാണ് നിവിന്റെയും പ്രത്യേകത. നേരം, ഇംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം നിവിന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 1983 പോലുള്ള ചിത്രങ്ങള്‍ നിവിന്റേതായി വരാനിരിക്കുന്നു.

മലയാളത്തിന്റെ പുതു സുന്ദരന്മാര്‍

വൈവിധ്യങ്ങളെ പ്രണയിക്കുന്ന നായകനാണ് ജയസൂര്യ. നായകനായും സഹനടനായും വില്ലനായുമെല്ലാം ഒരേ താല്‍പര്യത്തോടെ അഭിനയിക്കുന്ന ജയസൂര്യയ്ക്ക് വെര്‍സറ്റൈല്‍ എന്ന വിശേഷണം തീര്‍ച്ചയായും യോജിയ്ക്കും. ഇടക്കാലത്ത് ഒരേ കൂട്ടുകെട്ടുകളിലൂടെ കഥയില്ലാത്ത ചിത്രങ്ങള്‍ ചെയ്ത് ജയസൂര്യ ആരാധകരെ അല്‍പം ബോറടിപ്പിച്ചെങ്കിലും ഇനി താന്‍ മാറ്റത്തിന്റെ പാതയിലാണെന്ന് സിഗ്നല്‍ ജയസൂര്യ നല്‍കിക്കഴിഞ്ഞു.

മലയാളത്തിന്റെ പുതു സുന്ദരന്മാര്‍

എടുത്തുപറയത്തക്ക വന്‍ വിജയങ്ങളൊന്നും ഇതുവരെ കയ്യിലെത്തിയില്ലെങ്കിലും മല്ലു സിങ് പോലുള്ള ചിത്രങ്ങളില്‍ ഉണ്ണി മുകുന്ദന്‍ ആത്മാര്‍ത്ഥമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. സ്വന്തം ക്രെഡിറ്റില്‍ വന്‍ വിജയങ്ങള്‍ ഉണ്ണി എഴുതിച്ചേര്‍ക്കുന്ന കാലം അധികം ദൂരത്തിലല്ല.

മലയാളത്തിന്റെ പുതു സുന്ദരന്മാര്‍

ഒരുകാലത്ത് മലയാളയുവത്വത്തിന്റെ ചോക്ലേറ്റ് കാമുക സങ്കല്‍പ്പമായിരുന്നു കുഞ്ചാക്കോ ബോബന്‍. കാലം മാറിയപ്പോള്‍ ചാക്കോച്ചനും മാറി. വ്യത്യസ്തമായ റോളുകള്‍ മാത്രം തിരഞ്ഞെടുത്ത് ചെയ്യാനുള്ള ബുദ്ധി ചാക്കോച്ചന്‍ കാണിയ്ക്കുന്നുണ്ട്. അടുത്തകാലത്ത് ഇറങ്ങിയ പല ചിത്രങ്ങളിലും വളരെ മെച്ചുരിറ്റിയുള്ള ഒരു നടനെ ചാക്കോച്ചനില്‍ കാണാന്‍ കഴിയും.

മലയാളത്തിന്റെ പുതു സുന്ദരന്മാര്‍

മലയാളത്തിലെ പുതുമുഖങ്ങളില്‍ ഇത്രപെട്ടെന്ന് സ്വീകരിക്കപ്പെട്ട മറ്റൊരു യുവതാരമുണ്ടാകില്ല. സണ്ണി വെയ്ന്‍ എന്ന വയനാട്ടുകാരന്‍ ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയതാരമാണ്. അഭനയിക്കുകയാണെന്ന് തോന്നാത്ത രീതിയിലുള്ള അഭിനയം തന്നെയാണ് സണ്ണിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. കൂടെ അഭിനയിക്കുന്ന താരങ്ങള്‍ക്ക് സ്വന്തം കഴിവുകൊണ്ട് വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന താരം കൂടിയാണ് സണ്ണി.

English summary
Recently, we see that many young and talented actors have taken over the industry. Actors like Prithviraj, Dulquar Salman, Asif Ali, Fahad Fazil and many others have come up with numerous good movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam