'കുറേ അമ്മാവന്മാരല്ലാതെ ആരാണ് ഫേസ്ബുക്ക് ഉപയോ​ഗിക്കുന്നത്'; പരിഹസിച്ച് അനിഖ സുരേന്ദ്രൻ!

ബാലതാരമായി മലയാള സിനിമയിലേക്ക് ചേക്കേറിയ അനിഖ സുരേന്ദ്രന്റെ വളർച്ചയും പ്രേക്ഷകർക്ക് മുന്നിൽ തന്നെയായിരുന്നു. അഞ്ച് സുന്ദരികൾ എന്ന ആന്തോളജിയിലെ സേതു ലക്ഷ്മിയിൽ തുടങ്ങി മമ്മൂട്ടി, അജിത്ത്, അമിതാഭ് ബച്ചൻ, നയൻതാര തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം അൻിഖ സുരേന്ദ്രൻ അഭിനയിച്ച് കഴിഞ്ഞു. മൂന്ന് ചിത്രങ്ങളിലാണ് നയൻതാരയ്‌ക്കൊപ്പവും മമ്മൂട്ടിക്കൊപ്പവും അനിഖ അഭിനയിച്ചത്. പരസ്യ ചിത്രങ്ങളിൽ വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ അനിഖ അഭിനയിച്ച് തുടങ്ങിയതാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് താരം ഇപ്പോൾ.

കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെയാണ് അനിഖ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശേഷം യെന്നൈ അറിന്താൽ, വിശ്വാസം എന്നിവയുൾപ്പെടെയുള്ള തമിഴ് സിനിമകളിലും താരം തിളങ്ങി. എം എക്സ് പ്ലയർ നിർമ്മിച്ച ക്വീൻ എന്ന വെബ് സീരീസിലും അനിഖ അഭിനയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന് 2013ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അനിഖയ്ക്ക് ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

പരസ്യ ചിത്രത്തിലൂടെ സിനിമയിലേക്ക്

ബാലതാരത്തിൽ നിന്നും നായികയിലേക്ക് വളർന്നിരിക്കുകയാണ് അനിഖ ഇപ്പേൾ. ഇടയ്ക്കിടെ തെന്നിന്ത്യൻ നായികമാരോട് കിടപിടിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകളുമായി അനിഖ എത്താറുണ്ട്. വാഴയില കോസ്റ്റ്യൂമിലുള്ള ഫോട്ടോഷൂട്ടടക്കം വളരെ ഗ്ലാമറസ്സായ പല ഫോട്ടോഷൂട്ടുകളും അനിഖയുടേതായി വൈറലായിട്ടുണ്ട്. ഇതുവരെ അനിഖ സുരേന്ദ്രൻ 17 ഓളം സിനിമകളിൽ അഭിനയിച്ചു. മിക്ക ചിത്രങ്ങളിലും ബാലതാരമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. അനിഖ ഇപ്പോൾ തെലുങ്ക് സിനിമയായ ബട്ട ബൊമ്മയിലാണ് അഭിനയിക്കുന്നത്. നാഗാർജുന നിർമിക്കുന്ന ഈ ചിത്രം മലയാള സിനിമയായ കപ്പേളയിലെ റീമേക്കാണ്. ഇതു കൂടാതെ തമിഴിൽ വാസുവും അവൻ കർപിണികളും എന്ന ചിത്രത്തിലും അനിഖ അഭിനയിക്കുന്നുണ്ട്.

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരം

വിശ്വാസത്തിൽ അജിത്തിന്റെ മകളായിട്ടാണ് അനിഖ അഭിനയിച്ചത്. കഥ തുടരുന്നു സിനിമയിൽ ആസിഫ് അലിയുടേയും മംമ്തയുടേയും മകളായിരുന്നു അനിഖ സുരേന്ദ്രൻ. പിന്നീട് ഫോറസ്റ്റ്, റേസ്, ബാവൂട്ടിയുടെ നാമത്തിൽ, അഞ്ച് സുന്ദരികൾ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഒന്നും മിണ്ടാതെ, ഭാസ്കർ ദി റാസ്കൽ, മിരുത്തൻ എന്നിവയാണ് അനിഖയുടെ മറ്റ് സിനിമകൾ. അടുത്തിടെ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അനിഖയുടെ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. 'ഇനി മോഹൻലാൽ സാറിനൊപ്പം സിനിമകൾ ചെയ്യണം എന്നാണ് ആ​​ഗ്രഹിക്കുന്നത്. മമ്മൂട്ടി അങ്കിളിനൊപ്പം ഞാൻ മൂന്ന് സിനിമകൾ ചെയ്തു. കേരളത്തെ അപേക്ഷിച്ച് ചെന്നൈയാണ് എനിക്ക് കൂടുതൽ പോകാൻ ഇഷ്ടമുള്ള സ്ഥലം. അവിടെ ഞാൻ പോകാത്ത ഒരുപാട് സ്ഥലങ്ങൾ ഇനിയും ഉണ്ട്. തമിഴ്നാട്ടിലെ ഭക്ഷണവും എനിക്ക് ഇഷ്ടമാണ്. പൊങ്കലൊക്കെ എത്രത്തോളം കഴിക്കാൻ പറ്റുമോ അത്രത്തോളം ഞാൻ കഴിക്കും.'

Recommended Video

Anikha surendran about online threats | FilmiBeat Malayalam
ഫേസ്ബുക്ക് ഉപയോ​ഗിക്കുന്നത് അമ്മാവന്മാർ

ഫേസ്ബുക്ക് ആണോ ഇൻസ്റ്റ​ഗ്രാം ആണോ കൂടുതൽ ഉപയോ​ഗിക്കാൻ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ അനിഖയുടെ മറുപടി ഇങ്ങനെയായിരുന്നു. 'ഫേസ്ബുക്ക് ഉപയോ​ഗിക്കാറില്ല. അല്ലെങ്കിലും കുറെ അമ്മാവന്മാരല്ലാതെ ആരാണ് ഫേസ്ബുക്ക് ഉപയോ​ഗിക്കുന്നത്. ഞാൻ ഇൻസ്റ്റ​ഗ്രാമാണ് ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നത്. വാട്സ്ആപ്പിൽ ആര് മെസേജ് അയച്ചാലും ഞാൻ രണ്ട് ദിവസം കഴിഞ്ഞ് മാത്രമെ മറുപടി നൽകാറുള്ളൂ. വല്ലപ്പോഴും മാത്രമാണ് വാട്സ് ആപ്പ് തുറക്കുന്നത് എന്നതാണ് കാരണം. ഇൻസ്റ്റ​​ഗ്രാമിൽ പക്ഷെ ആക്ടീവാണ്. അതേസമയം ഇത്തരം സോഷ്യൽമീഡിയകൾ ഇല്ലെങ്കിലും എനിക്ക് ജീവിക്കാൻ സാധിക്കും. ഫോണിന് അഡിക്ടായിട്ടുള്ള വ്യക്തിയല്ല ഞാൻ' അനിഖ പറയുന്നു. വിശ്വാസമാണ് അനിഖയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X