സണ്ണി ലിയോണിനൊപ്പം ലോകം തിരഞ്ഞ നടിമാരുടെ പട്ടികയില്‍ കാവ്യ മാധവൻ! കാവ്യയെ ആളുകള്‍ തിരഞ്ഞത് എന്തിനാ?

Recommended Video

സണ്ണി ലിയോണിനൊപ്പെ ലോകം തിരഞ്ഞത് കാവ്യ മാധവനെയും | filmibeat Malayalam

2017 എന്ന വര്‍ഷം അവസാനിക്കാന്‍ പോവുകയാണ്. അതിനിടെ ഈ ഒരു വര്‍ഷത്തില്‍ നടന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ യാഹുവിന്റെ വാര്‍ഷിക വിശകലന പട്ടികയില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ 10 പ്രശസ്തരായ സ്ത്രീകളുടെ പട്ടികയില്‍ മലയാളത്തില്‍ നിന്നുമൊരാള്‍ എത്തിയിരിക്കുകയാണ്.

പട്ടികയില്‍ സണ്ണി ലിയോണ്‍ ആണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെങ്കില്‍ മറ്റ് പ്രമുഖ നടിമാര്‍ക്കൊപ്പം പട്ടികയിലെ ഒമ്പതാം സ്ഥാനം നേടിയിരിക്കുന്നത് മലയാളത്തിന്റെ കാവ്യ മാധാവനാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പട്ടികയില്‍ ഇടം നേടിയ പലരും സിനിമകളുടെയും മറ്റും കാര്യങ്ങളാണെങ്കിലും കാവ്യ മാധവനെ എല്ലാവരും തിരഞ്ഞത് ഇക്കാര്യത്തിന് വേണ്ടിയായിരുന്നു.

ഒന്നാം സ്ഥാനം നേടി സണ്ണി ലിയോണ്‍

ഒന്നാം സ്ഥാനം നേടി സണ്ണി ലിയോണ്‍


ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ യാഹുവില്‍ നിന്നും തിരഞ്ഞത് സണ്ണി ലിയോണിനെയായിരുന്നു. സണ്ണി ലിയോണും ഭര്‍ത്താവും മഹാരാഷ്ട്രയില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തതുമായി ബന്ധപ്പെട്ട് ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. ഇതാണ് സണ്ണിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

പട്ടികയിലുള്ള മറ്റൊരു താരമാണ് പ്രിയങ്ക ചോപ്ര. ഈ വര്‍ഷം നടി ഹോളിവുഡിലേക്കുള്ള അരങ്ങേറ്റം നടത്തിയതും മറ്റുമായി പ്രിയങ്ക എന്നും വാര്‍ത്തകളില്‍ സ്ഥിരം സാന്നിധ്യമാണ്. അതാണ് നടിയെയും ഈ പട്ടികയിലെത്തിച്ചത്. ഫോബ്‌സ് മാഗസിന്‍ തയ്യാറാക്കിയ 2017 ലെ ഏറ്റവും ശക്താരയ 100 സ്ത്രീകളുടെ പട്ടികയിലും പ്രിയങ്ക ചോപ്ര ഇടം പിടിച്ചിരുന്നു.

ഐശ്വര്യ റായി

ഐശ്വര്യ റായി

വിശ്വസുന്ദരി ഐശ്വര്യ റായി പ്രായം കൂടി വരുന്നതിനനുസരിച്ച് വീണ്ടും സുന്ദരിയായി കൊണ്ടിരിക്കുകയാണ്. ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പോയി തിളങ്ങിയതോടെയാണ് ഐശ്വര്യ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഐശ്വര്യക്കൊപ്പം മകള്‍ ആരാധ്യ ബച്ചനും പൊതുപരിപാടിയില്‍ തിളങ്ങിയിരുന്നു

മറ്റ് നടിമാര്‍

മറ്റ് നടിമാര്‍

ഇവര്‍ക്ക് പുറമെ പട്ടികയില്‍ കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്താ കുല്‍ക്കരണി, ദിഷാ പട്ടാണി, ഇഷ ഗുപ്ത എന്നിവരും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ നിന്നും കാവ്യ മാധവനും ലിസ്റ്റിലെത്തിയതാണ് എല്ലാവര്‍ക്കും അത്ഭുതമായിരിക്കുന്നത്.

 കാവ്യ മാധവനും

കാവ്യ മാധവനും

ഇന്ത്യയിലെ പല പ്രമുഖ നടിമാരും പട്ടികയില്‍ ഇടം നേടിയപ്പോള്‍ അതില്‍ ഒമ്പതാം സ്ഥാനം നടി കാവ്യ മാധവന് കിട്ടിയിരിക്കുകയാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയുടെ ഭര്‍ത്താവും നടനുമായ ദിലീപ് ജയിലില്‍ പോയതും മറ്റുമാണ് കാവ്യ മാധവനും വാര്‍ത്തയില്‍ നിറയാനുണ്ടായ കാരണം.

 ഗോസിപ്പുകള്‍

ഗോസിപ്പുകള്‍


കാലങ്ങളായി മലയാള സിനിമയുടെ താരസുന്ദരിയായ കാവ്യ മാധവന്റെ പേര് ഗോസിപ്പു കോളങ്ങൡ നിറഞ്ഞത് നടന്‍ ദിലീപിന്റെ പേരിലായിരുന്നു. ഇരുവരും വിവാഹം കഴിച്ചതോടെ അതിന് ബലം കൂടുകയും ചെയ്തിരുന്നു. അതിനിടെയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ താരദമ്പതികളുടെ പേരും നിറഞ്ഞ് നിന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X