വേലക്കാരികളായ മോഹവല്ലികള്‍ ഇവരൊക്കെയാണ്.... മലയാള സിനിമയിലെ മുന്‍നിര വേലക്കാരികള്‍

നാട്ടിലിന്ന് ഒരു വേലക്കാരിയെ കിട്ടാന്‍ എന്തൊരു പാടാണ്. എന്നാല്‍ മലയാള സിനിമ വേലക്കാരികളാല്‍ സമ്പന്നമാണ്. ഓരോ വേലക്കാരികളും തങ്ങളുടേതായ വ്യക്തിത്വം വരുത്തിയിട്ടാണ് കടന്നുപോയത്. വേലക്കാരിയായിരുന്താലും നീ എന്‍ മോഹവല്ലി എന്ന ഡയലോഗിലൂടെ തന്നെ അറിയാം, മലയാള സിനിമ വേലക്കാരികള്‍ക്ക് എന്തു മാത്രം പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന്.

എന്തിനേറെ ഒരു വേലക്കാരി മലയാള സിനിമയ്ക്ക് ദേശീയ പുരസ്‌കാരം വരെ കൊണ്ടു തന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തില്‍ വേലക്കാരിയായി അഭിനയിച്ചാണ് സുരഭി ലക്ഷ്മി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയത്. മലയാള സിനിമയില്‍ എന്നും ഇന്നും ഓര്‍മിക്കപ്പെടുന്ന ചില വേലക്കാരികളെ കുറിച്ചാണ് ഇനി പറയുന്നത്.

ശോഭന

ശോഭന

മലയാള സിനിമയില്‍ വേലക്കാരികള്‍ക്കു പ്രത്യേക സ്ഥാനം നല്‍കിയത് ശോഭനയാണെന്ന് ഒരു സംശയവും കൂടാതെ പറയാം. മേലെ പറമ്പിലെ ആണ്‍വീട് എന്ന ചിത്രത്തിലാണ് ശോഭന വേലക്കാരിയായെത്തിയത്. ശോഭനയെ നോക്കി ജഗതി പറയുന്ന, 'വേലക്കാരിയായിരുന്താലും നീ എന്‍ മോഹവല്ലി' എന്ന ഡയലോഗ് ഇത്രകാലങ്ങള്‍ക്കിപ്പുറവും ഹിറ്റാണ്. തേന്മാവിന്‍ കൊമ്പത്ത്, മായാമയൂഖം എന്നീ ചിത്രങ്ങളിലും ശോഭന വേലക്കാരിയായെത്തിയിട്ടുണ്ട്

നയന്‍താര

നയന്‍താര

ഇന്ന് തമിഴ് സിനിമയില്‍ സൂപ്പര്‍ ലേഡിയായി വാഴുന്ന നയന്‍താരയും മലയാള സിനിമയില്‍ വേലക്കാരിയായെത്തിയിട്ടുണ്ട്. രാപ്പകല്‍ എന്ന ചിത്രത്തിലാണ് നയന്‍താരയുടെ വേലക്കാരി വേഷം ശ്രദ്ധിക്കപ്പെട്ടത്. നാട്ടുരാജാവ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലും നയന്‍ വേലക്കാരിയായിട്ടുണ്ട്.

മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തില്‍ പ്രതികാരം ചെയ്യാന്‍ വരുന്ന നായികയ്ക്കും വേലക്കാരിയുടെ വേഷമുണ്ടായിരുന്നു. ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ വീട്ടുജോലിക്കാരിയായി

കാവ്യ മാധവന്‍

കാവ്യ മാധവന്‍

ഗദ്ദാമ എന്ന ചിത്രത്തിലാണ് കാവ്യ മാധവന്‍ വേലക്കാരിയായത്. പക്ഷെ ഇങ്ങ് കേരളത്തിലല്ല, അറബി നാട്ടില്‍. വീട്ടു ജോലിക്കായി ഗള്‍ഫ് നാടുകളിലെത്തുന്ന പെണ്‍കുട്ടികളുടെ കഥ പറഞ്ഞ സിനിമയാണ് ഗദ്ദാമ

മീര ജാസ്മിന്‍

മീര ജാസ്മിന്‍

മലയാള സിനിമയിലെ നല്ല സ്റ്റൈലന്‍ വേലക്കാരിയാണ് മീര ജാസ്മിന്‍. വേലക്കാരികള്‍ അഭിമാനത്തോടെ പറയുന്ന കഥാപാത്രമാണ് കസ്തൂരിമാന്‍ എന്ന ചിത്രത്തിലെ മീര ജാസ്മിന്റെ വേഷം

കെപിഎസി ലളിത

കെപിഎസി ലളിത

കെ പി എ സി ലളിതയുടെ ഒന്നും രണ്ടുമല്ല.. ചെറുതും വലുതുമായ ഒത്തിരി വേലക്കാരികളെ കെപിഎസി ലളിത അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഞാന്‍ പ്രകാശനിലെ വേഷമുള്‍പ്പടെ

കവിയൂര്‍ പൊന്നമ്മ

കവിയൂര്‍ പൊന്നമ്മ

മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ സാഹചര്യം കൊണ്ട് വേലക്കാരിയായെത്തുന്ന അമ്മയാണ് കവിയൂര്‍ പൊന്നമ്മ. വിയത്‌നാം കോളനിയില്‍ പാട്ട് പഠിപ്പിക്കാന്‍ പോയി വീട്ടുജോലി ചെയ്യുന്ന നായകന്റെ അമ്മയും

സുനിത

സുനിത

ജയറാമും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കളിവീട് എന്ന ചിത്രത്തില്‍ സുനിത വേലക്കാരിയുടെ വേഷത്തിലെത്തുന്നുണ്ട്. എന്നാല്‍ അത് ശരിക്കും വേലക്കാരിയല്ല... മഞ്ജുവിന് മാതൃക കാണിക്കാനെത്തുന്ന ജഗദീഷിന്റെ ഭാര്യയാണ്. പക്ഷെ അവിടെയും വേലക്കാരിയ ഒരു വിഷയമായിരുന്നു

സുകുമാരി

സുകുമാരി

സുകുമാരിയും ഒത്തിരി ചിത്രങ്ങളില്‍ വേലക്കാരി വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പെട്ടന്ന് ഓര്‍മയിലെത്തുന്നത് ദശരഥം എന്ന ചിത്രത്തിലെ ആനിയമ്മയുടെ മുഖമാണ്. മഴത്തുള്ളി കിലുക്കത്തിലെ കിക്കിളി ഏട്ടത്തിയും കൈയ്യടി നേടിയ വേലക്കാരി വേഷങ്ങളിലൊന്നാണ്

ഫിലോമിന

ഫിലോമിന

അമ്മയായും അമ്മായി അമ്മയായുമൊക്കെ അരങ്ങുവാണ ഫിലോമിന അവതരിപ്പാക്കത്ത കഥാപാത്രങ്ങളില്ല. പൂക്കാലം വരവായി എന്ന ചിത്രമുള്‍പ്പടെ ഫിലോമിന അവിസ്മരണീയമാക്കിയ വേലക്കാരി വേഷങ്ങളും ഒത്തിരിയാണ്

സുരഭി ലക്ഷ്മി

സുരഭി ലക്ഷ്മി

മലയാള സിനിമയിലേക്ക് ദേശീയ പുരസ്‌കാരം കൊണ്ടു തന്ന വേലക്കാരിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലാണ് വീട്ടു ജോലിക്കാരിയായി സുരഭി എത്തിയത്

കൊലപ്പുള്ളി ലീല

കൊലപ്പുള്ളി ലീല

ബസ് കണ്ടക്ടര്‍, ഷേക്‌സ്പിയര്‍ എം എ മലയാളം, ഒരു മുത്തശ്ശി ഗദ തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ കൊളപ്പുള്ളി ലീലയും വേലക്കാരി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്

കല്‍പന

കല്‍പന

വേലക്കാരിയാകാന്‍ ഇത്രയും പഠിക്കാനുണ്ടോ എന്ന് തോന്നിപ്പോയത് സിഐഡി ഉണ്ണികൃഷ്ണന്‍ എന്ന ചിത്രത്തിലെ കല്‍പനയെ കണ്ടപ്പോഴാണ്. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കുക്കിങ്ങില്‍ ഒന്നാം സ്ഥാനവും പിഎച്ച്ഡിയുമൊക്കെ കഴിഞ്ഞിട്ടാണ് കല്‍പന വീട്ടുജോലിക്കാരിയായത്

സേതു ലക്ഷ്മി

സേതു ലക്ഷ്മി

ഒറ്റ ഡയലോഗുകൊണ്ട് പ്രേക്ഷകരെ കരയിപ്പിക്കുന്ന സേതുലക്ഷ്മി അമ്മയും വേലക്കാരി വേഷങ്ങള്‍ അനായാസമായി സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം തന്നെ അതിനുദാഹരണം

പ്രിയങ്ക

പ്രിയങ്ക

ഒത്തിരി ചിത്രങ്ങളില്‍ വേലക്കാരിയായെത്തിയ മറ്റൊരു നടിയാണ് പ്രിയങ്ക. രാക്ഷസ രാജാവ് എന്ന ചിത്രം അതിനുദാഹരണമാണ്.

തെസ്‌നി ഖാന്‍

തെസ്‌നി ഖാന്‍

തെസ്‌നി ഖാനും വേലക്കാരി വേഷങ്ങള്‍ ഒന്നില്‍ക്കൂടുതല്‍ തവണ കൈകാര്യം ചെയ്തിട്ടുണ്ട്. കാര്യസ്ഥന്‍ എന്ന ചിത്രത്തിലെ വേലക്കാരി പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ചു

പൂര്‍ണിമ

പൂര്‍ണിമ

വല്യേട്ടന്‍ എന്ന ചിത്രത്തിലാണ് പൂര്‍ണിമ ഇന്ദ്രജിത്ത് വേലക്കാരിയായെത്തുന്നത്. അല്പം കരയിപ്പിച്ച വേലക്കാരി വേഷമാണത്. എന്നിരുന്നാലും കഥയില്‍ ഏറെ പ്രാധാന്യമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X