മമ്മൂട്ടി ഇല്ല, മോഹന്‍ലാല്‍ ചിത്രങ്ങള്‍ മാത്രം, 24 മണിക്കൂറില്‍ കൂടുതല്‍ വ്യൂസ് ലഭിച്ച ട്രെയിലറുകള്‍
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2 ട്രെയിലര്‍ കഴിഞ്ഞ ദിവസം തരംഗമായി മാറിയിരുന്നു. ആകാംക്ഷകള്‍ക്കൊടുവില്‍ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിരുന്നു. ഫ്രെബ്രുവരി 19ന് ആമസോണ്‍ പ്രൈം വഴിയാണ് ദൃശ്യം 2വിന്റെ റിലീസ്. യൂടൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലടക്കം ദൃശ്യം 2 ട്രെയിലര്‍ ഇടംപിടിച്ചിരുന്നു. കൂടാതെ മറ്റൊരു റെക്കോര്‍ഡും കൂടി നേടി ട്രെയിലര്‍. 24 മണിക്കൂറില്‍ എറ്റവും കൂടുതല്‍ വ്യൂസ് ലഭിച്ച മലയാളം ട്രെയിലര്‍ എന്ന റെക്കോര്‍ഡാണ് ദൃശ്യം 2വിന് ലഭിച്ചത്.

ഈ സമയം കൊണ്ട് 5.67 മില്യണ്‍ വ്യൂസാണ് ദൃശ്യം 2 ട്രെയിലറിന് ലഭിച്ചത്. മോഹന്‍ലാലിന്റെ തന്നെ ലൂസിഫര്‍ ട്രെയിലറിന്റെ റെക്കോര്‍ഡ് മറികടന്നാണ് ചിത്രം മുന്നിലെത്തിയത്. ലൂസിഫറിന് 24 മണിക്കൂര്‍ കൊണ്ട് 3.21 മില്യണ്‍ വ്യൂസാണ് ലഭിച്ചത്. ഈ ലിസ്റ്റില്‍ തൊട്ടുപിന്നിലായി ഫഹദ് ഫാസില്‍ ചിത്രം സീ യൂ സൂണ്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജയസൂര്യയുടെ സൂഫിയും സുജാതയും എന്നീ ചിത്രങ്ങളും ഇടംപിടിച്ചിരിക്കുന്നു. അതേസമയം ദൃശ്യം 2വിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എത്തുന്നത്.
ഗ്ലാമര്‍ ലുക്കില്‍ തമന്ന ഭാട്ടിയ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
മാര്‍ച്ചിലാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ഭാഷകളിലായി എത്തുന്ന മരക്കാറിന്റെ ട്രെയിലറും മുന്‍പ് തരംഗമായിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രം നൂറ് കോടി ബഡ്ജറ്റിലാണ് ഒരുക്കിയത്. വമ്പന്‍ താര അണിനിരക്കുന്ന സിനിമയില്‍ ബോളിവുഡ്, തമിഴ് താരങ്ങളും എത്തുന്നുണ്ട്. വലിയ പ്രതീക്ഷകളോടെയാണ എല്ലാവരും മരക്കാറിനായി കാത്തിരിക്കുന്നത്. മരക്കാറിന് പുറമെ ദൃശ്യം 2ഉം തിയ്യേറ്ററില്‍ എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.


Click it and Unblock the Notifications











