ജീവിതത്തിലെ ആദ്യത്തെ ഫ്രണ്ട് ഉമ്മ: മമ്മൂട്ടി

By Aswathi

എല്ലാവരും ഇന്ന് മാതൃ ദിനം ആഘോഷിക്കുകയായിരിക്കുമല്ലോ. പല പ്രമുഖ സിനിമാ താരങ്ങളും തങ്ങളുടെ അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടയ്‌ക്കൊപ്പം ഫേസ്ബുക്കിലൂടെയും മറ്റും ആരാധകര്‍ക്ക് മാതൃ ദിനം ആശംസിക്കുന്ന തിരക്കിലാണ്. അക്കൂട്ടത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമുണ്ട്.

ഉമ്മയില്‍ നിന്ന് ചുംബനം വാങ്ങുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി മാതൃദിനാശംകള്‍ നേരുന്നത്. ലോകത്തില്‍ എല്ലാവരുടെയും ആദ്യത്തെ സുഹൃത്ത് അമ്മയാണെന്ന് മമ്മൂട്ടി പറയുന്നു.

mammootty

ഒരു മണിക്കൂര്‍ മുമ്പ് മമ്മൂട്ടിയിട്ട ഫോട്ടോയ്ക്ക് ഇതുവരെ 23,997 ലൈക്കുകള്‍ വന്നു. മെഗാസ്റ്റാറിനെ മലയാളത്തിന് നല്‍കിയ ഉമ്മയ്ക്ക് നന്ദി പറഞ്ഞു, മാതൃദിനാശംസകള്‍ നേര്‍ന്നും ഫോട്ടോയ്ക്ക് താഴെ കമന്റുകളും കുമിയുകയാണ്. എഴുന്നൂറിലധികം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു.

Mother is always the best friend and the first friend in everyone's life #FirstFriend

Posted by Mammootty on Saturday, May 9, 2015

ഫാത്തിമ എന്നാണ് മമ്മൂട്ടിയുടെ ഉമ്മയുടെ പേര്. ഇസ്മയിലാണ് ബാപ്പ. കുടുംബത്തിലെ മൂത്ത പുത്രനാണ് മമ്മൂട്ടി. രണ്ട് അനുജന്മാരും മൂന്ന് സഹോദരികളുമുണ്ട്. സഹോദരന്‍ ഇബ്രാഹിം കുട്ടിയും അഭിനേതാവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X