മോഹന്‍ലാല്‍,പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍! മാതൃദിന ആശംസകളുമായി താരങ്ങള്‍! കാണാം
മാതൃദിനത്തില്‍ അമ്മമാര്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്തിയിരുന്നു. സ്വന്തം അമ്മയ്ക്കും ലോകത്തുളള എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍ നേരുകയാണ് താരങ്ങള്‍. മാതൃദിനത്തില്‍ മലയാളി താരങ്ങളുടെതായി വന്ന പോസ്റ്റുകളും ശ്രദ്ധേയമായി മാറിയിരുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ആശ ശരത്ത്, ഹണി റോസ്, ഷംന കാസിം, മാളവിക മേനോന്‍, അപര്‍ണാ ദാസ്, റിമ കല്ലിങ്കല്‍ തുടങ്ങിയവരെല്ലാം അമ്മമാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
കൈനിറയെ വെണ്ണ തരാം എന്ന പാട്ടിന്റെ വരികള്‍ അടിക്കുറിപ്പായി കുറിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ അമ്മയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മോഹന്‍ലാലിന്റെ തന്നെ ബാബാ കല്യാണി എന്ന ചിത്രത്തിലെ പാട്ടാണ് ഇത്. അമ്മയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ മുന്‍പും പങ്കുവെച്ചിട്ടുളള താരമാണ് മോഹന്‍ലാല്‍. താരത്തിന്റെതായി വന്ന അഭിമുഖങ്ങളിലെല്ലാം തന്നെയും അമ്മയെക്കുറിച്ച് നടന്‍ മനസുതുറന്നിരുന്നു. അമ്മയ്ക്കും ഭാര്യ സുപ്രിയയ്ക്കുമൊപ്പമുളള ചിത്രം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ് മാതൃദിനാശംസകള്‍ അറിയിച്ചിരുന്നു.

പ്രപഞ്ചത്തിലെ എറ്റവും ശക്തിമത്തായതും ദയയുളളതുമായ വാക്ക് അമ്മ, ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും വീട്ടിലെ പുതിയ അമ്മയ്ക്കും മദേഴ്‌സ് ഡേ വിഷസ് നേരുന്നു എന്നായിരുന്നു ചാക്കോച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വീട്ടിലെ മനോഹരികളായ അമ്മാര്‍ ഇവരാണ്. തന്റെ അമ്മയുടെയും സഹോദരിമാരുടെയുമൊക്കെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടി ഷംന കാസിം എത്തിയിരുന്നത്.

അമ്മേ, അമ്മോ, അമ്മെ അമ്മയെ വിളിക്കുന്ന പല പല പേരുകളാണ് നടി അനുശ്രീ കുറിച്ചിരിക്കുന്നത്. ഒപ്പം താന്‍ ജീവിച്ചിരിക്കുന്നതിന് പിന്നില്‍ അമ്മയാണെന്നും താരം കുറിച്ചിരിക്കുന്നു. മൈ ജാന്‍, മൈ അയേണ്‍ ലേഡി ഹാപ്പി മദേഴ്‌സ് ഡേ അമ്മയോടൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് നടി ഗ്രേസ് ആന്റണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ജീവിതത്തിലെ വളര്‍ച്ചയ്‌ക്കെല്ലാം പിന്നില്‍ അമ്മയാണ്. അമ്മയില്ലെങ്കില്‍ ഒന്നും ആകില്ലായിരുന്നു. അമ്മയുടെ മകളായി ജനിച്ചത് തന്നെ അനുഗ്രഹമാണ്. അമ്മയോടൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടി മാളവിക മേനോന്‍ കുറിച്ച വാക്കുകളാണിവ. വീട്ടിലെ നെടുംതുണായി നില്‍ക്കുന്ന അമ്മ, അമ്മയുടെ സ്‌നേഹമില്ലാതെ പിന്തുണയില്ലാതെ മാര്‍ഗ്ഗനിര്‍ദ്ദേശമില്ലാതെ ഒരു ജീവിതം സങ്കല്‍പ്പിക്കാനാവില്ല. ലവ് യൂ മാം, ഹാപ്പി മദേഴ്‌സ് എന്ന് ഹണി റോസും കുറിച്ചിരിക്കുന്നു.

അമ്മ എന്നെ സംബധിച്ചിടത്തോളം ജന്മം നല്‍കിയ സ്ത്രീ എന്നതിലുപരി ജന്മാന്തര പുണ്യങ്ങളിലൂടെ എനിക്ക് കിട്ടിയ വരദാനമാണ്. ഏതൊക്കെയോ ജന്മ ജന്മാന്തരങ്ങളില്‍ ആ സര്‍വശക്തന്‍ ഞാന്‍ പോലുമറിയാതെ ഒരു പക്ഷെ എന്നില്‍ ചൊരിഞ്ഞ അനുഗ്രഹാശിസ്സുകളുടെ ആകെത്തുക...എന്റെ ശരീരവും മനസ്സും അമ്മ എന്ന ആ മഹാത്ഭുതത്തിന്റെ ചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ടേ ഇരിക്കുന്നു...എന്റെ ശ്വാസനിശ്വാസങ്ങളില്‍ പോലും നിറ സാന്നിധ്യമാകുന്ന ശക്തി പ്രഭാവമാണമ്മ..എന്റെ ഊര്‍ജവും എന്റെ ചലനതാളവും അമ്മയാണ്, അമ്മ മാത്രമാണ്... ആ സ്‌നേഹപ്രവാഹത്തിന് മുന്നില്‍ ആ ശക്തിസ്രോതസ്സിനു മുന്നില്‍ ഒരു നിമിഷം ഞാനൊന്ന് തല കുനിച്ചു വണങ്ങട്ടെ, ഒരു നിമിഷം ആ പാദങ്ങളില്‍ മുഖം ചേര്‍ത്ത് മയങ്ങട്ടെ. ലോകമെമ്പാടുമുള്ള എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍. നടി ആശ ശരത്ത് കുറിച്ചു.

അമ്മ, എന്നും അമ്മയുടെ ദിവസങ്ങള്‍, ഹാപ്പി മദേഴ്‌സ് ഡേ എന്നാണ് അമ്മയോടൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ച് നടന്‍ മണികണ്ഠന്‍ ആചാരി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അമ്മയോടൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച് നടന്‍ ഇന്ദ്രന്‍സും മാതൃദിനാശംസകള്‍ നേര്‍ന്നിരിക്കുന്നു. ലോകം നിങ്ങളെ അര്‍ഹിക്കുന്നുണ്ട്. ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും വെരി വെരി സ്‌പെഷല്‍ മദേഴ്‌സ് ഡേ നേരുന്നു. എന്ന് കുറിച്ചുകൊണ്ടാണ് അമ്മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച അപര്‍ണ ദാസ് എത്തിയിരുന്നത്.

എന്നും താനെടുക്കുന്ന നിലപാടുകളിലും മറ്റും ഏറെ പരിഭ്രാന്തിയുണ്ടായിരുന്ന ആളാണ് അമ്മ. എന്നും തനിക്കായി പ്രാര്‍ത്ഥിച്ചിരുന്നയാള്‍, രണ്ട് തലമുറയിലുളളവരാണ് , പരസ്പരം മനസിലാക്കാത്തവരുമുണ്ട്. റിമ കല്ലിങ്കല്‍ കുറിച്ചു. വീട്ടിലെ അമ്മമാരുടെ ചിത്രങ്ങളാണ് നടന്‍ വിനയ് ഫോര്‍ട്ട് പോസ്റ്റ് ചെയ്തിരുന്നത്.

തന്റെ അമ്മയ്ക്ക് പിറകെ നടക്കുന്ന മകന്‍ വിഹാനേയും ഭാര്യയോടൊപ്പമിരിക്കുന്ന മകനെയുമാണ് താരം ചിത്രങ്ങളിലൂടെ കാണിച്ചിരുന്നത്. ഒപ്പം ഹാപ്പി മദേഴ്‌സ് ഡേഎന്നും താരം കുറിച്ചു. റോസി, ജോയ്‌സി, അബ്ബ തന്റെ ജീവിതത്തിലെ അമ്മമാരെ കുറിച്ചെഴുതിയാണ് നടന്‍ ജോജു ജോര്‍ജ്ജ് എത്തിയത്. തന്റെ അമ്മയുടെയും സഹോദരിയുടെയും ഭാര്യയുടെയും ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications











