Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, ബ്രെഡ് ഉണ്ടൈങ്കില്‍ നിമിഷങ്ങള്‍ കൊണ്ട് ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്ക
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
കെആര്‍കെയ്ക്ക് വിഷം കൊടുക്കാന്‍ അമ്മ ശ്രമിച്ചിരുന്നു, അന്നത് ചെയ്തിരുന്നുവെങ്കിലെന്ന് സോഷ്യല്‍ മീഡിയ
അന്ന് അമ്മ അത് ചെയ്തിരുന്നുവെങ്കില്‍ അവരെ ദേശത്തിന്റെ അമ്മയായി വാഴ്ത്തപ്പെടുമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.
സമീപകാലത്ത് ട്വിറ്ററിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തി മാധ്യമ ശ്രദ്ധ നേടിയ കമാല്‍ ആര് ഖാന്റെ ഒടുവിലത്തെ ട്വീറ്റിനും സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസം. മാതൃദിനത്തോടനുബന്ധിച്ച് അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചതിന് ശേഷം കുറിച്ച വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മോഹന്‍ലാലിന് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു നേരത്തെ കെആര്‍കെ കുപ്രസിദ്ധി നേടിയത്.
മോഹന്‍ലാല്‍ ഛോട്ടാബീമിനെപ്പോലെയാണെന്നും അഭിനയിക്കാന്‍ അറിയില്ലെന്നുമായിരുന്നു ഇദ്ദേഹം ആദ്യം ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മലയാളികളുടെ അഭിമാന താരം പത്മശ്രീ ഭരത് മോഹന്‍ലാലിനെ വിമര്‍ശിച്ചതിന് പ്രമുഖ താരങ്ങളടക്കം പ്രതികരിച്ചിരുന്നു. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കെ ആര് കെ ക്ഷമാപണം അറിയിക്കുകയായിരുന്നു.
പുതിയ വെളിപ്പെടുത്തലുമായി കെആര്‍ കെ
വിവാദ പോസ്റ്റുകള്‍ ട്വീറ്റ് ചെയ്ത് കുപ്രസിദ്ധി നേടിയ കെആര്‍കെ മാതൃദിനതത്തില് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ട്വീറ്റിന് മറുപടിയുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.
മാതൃദിനത്തില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍
മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിനു ശേഷമുള്ള ട്വീറ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഒരു കാലത്ത് തന്നെ വിഷം തന്ന് കൊല്ലണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നുവെന്നാണ് കെആര്‍ കെ ട്വീറ്റ് ചെയ്തിട്ടുള്ളത്.
തന്നെ കൊല്ലാന്‍ ശ്രമിച്ചിരുന്നു
ടിവിക്ക് മുന്നിലിരുന്ന് സമയം കളയുകയും സ്കൂളില്‍ പോകുകയും ചെയ്തതിനാണ് മാതാപിതാക്കള്‍ തന്നെ കൊല്ലാന്‍ നോക്കിയതെന്നാണ് കെആര്‍കെ വിശദീകരിക്കുന്നത്. മറ്റു സഹോദരങ്ങളെപ്പോലെ തന്നെയും ഒരു കര്‍ഷകനായി കാണാനായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്.
മക്കളിലെ മോശം കൂട്ടി താനായിരുന്നു
ആറ് മക്കളുടെ കൂട്ടത്തില്‍ താനായിരുന്നു ഏറ്റവും മോശമെന്നാണ് മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നത്. കൃഷി ചെയ്യാന്‍ പോകുന്നതിന് പകരം സ്കൂളില്‍ പോണമെന്ന് ആവശ്യപ്പെടുകയും സിനിമ കാണുകയും ചെയ്തതിനാലാണ് താന്‍ വീട്ടിലെ മോശം കൂട്ടിയായി മാറിയത്.
സ്കൂളില്‍ പോവാതിരുന്നെങ്കില്‍ താനും നല്ല മകനാവുമായിരുന്നു
സ്കൂളിലൊന്നും പോവാതെ കൃഷിയുമായി കഴിഞ്ഞിരുന്നുവെങ്കില്‍ താനും വരുടെ നല്ല മകനായേനെ. സ്കൂളിലൊന്നും പോകാതെ 15 വയസ്സില്‍ വിവാഹവും കഴിച്ച് കൂടിയിരുന്നുവെങ്കില്‍ താനും നല്ല മകനായേനെ എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
പരിഹാസവുമായി സോഷ്യല്‍ മീഡിയ
കെആര്‍കെയുടെ ട്വീറ്റിനെ കണക്കറ്റ് പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ. അന്ന് ആ അമ്മ വിഷം നല്കി കെആര്‍കെയെ കൊന്നിരുന്നുവെങ്കില്‍ അവര്‍ ദേശത്തിന്റെ അമ്മയായി വാഴ്ത്തപ്പെടുമെന്നാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്.
ഇന്ന് ജനങ്ങള്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നു
അന്ന് ആ അമ്മ ആഗ്രഹിച്ച കാര്യം ഇന്ന രാജ്യത്തെ ജനങ്ങള്‍ മുഴുവനുമാണഅ കെആര്‍കെയെ വിഷം നല്കി കൊല്ലാന്‍ അഗ്രഹിക്കുന്നതെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ കുറിച്ചിട്ടുണ്ട്.
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
-
'അവർ കണ്ടുമുട്ടാൻ പോലും പാടില്ല... വിവാഹിതരായിയെന്നത് വലിയ അത്ഭുതം, ഉടനെ വരുണും ലാവണ്യയും വേർപിരിയും'