കുഞ്ചാക്കോ ബോബന്റെ 'ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ്' മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി!
ലോഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ് എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. അനില്‍ രാധാകൃഷ്ണ മേനോനൊപ്പം കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായരും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഒരു ഐഎഎസ് ഓഫീസറുടെ വേഷമാണ് കുഞ്ചാക്കോ ബോബന്.

2003ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച സാജന്‍ ജോസഫ് എന്ന കഥാപാത്രമായി തന്നയാണ് ഈ ചിത്രത്തിലും ചാക്കോച്ചന്‍ എത്തുന്നത്. മുമ്പ് വെള്ളിത്തിരയിലെത്തിയ ചില കഥാപാത്രങ്ങളും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സപ്തമശ്രീ തസ്‌കരഹ എന്ന ചിത്രത്തിലെ നെടുമുടി വേണുവിന്റെ നോബിളേട്ടന്‍, സുധീര്‍ കരമനയുടെ ലീഫ് വാസു എന്നിവര്‍ക്കൊപ്പം പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് എന്ന ചിത്രത്തിലെ ടിനി ടോമിന്റെ കഥാപാത്രവും ദിവാന്‍ജിമൂലയിലുണ്ട്.
ഫഹദ് ഫാസില്‍ ചിത്രം നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അനില്‍ രാധാകൃഷ്ണന്റെ നാലാമത്തെ ചിത്രമാണിത്. സപ്തമശ്രീ തസ്‌കരഹ, ലോഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടി എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. സംവിധാനത്തിന് പുറമേ സഹനിര്‍മാതാവിന്റെ വേഷവുമുണ്ട് അനില്‍ രാധാകൃഷ്ണന് ഈ ചിത്രത്തില്‍. മാര്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ മസൂദ് മുഹമ്മദ്, സഫീര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നൈല ഉഷ, സിദ്ദിഖ്, വിനായകന്‍, ജോയ് മാത്യുസ സുധി കോപ്പ, രാജീവ് പിള്ള, ഷഹീന്‍ സിദ്ദിഖ് എന്നിവരെ കൂടാതെ ഒരുപിടി യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.


Click it and Unblock the Notifications











