ഷൂട്ടിംഗ് ലൊക്കേഷനിലെ അപകടമായിരുന്നു മൊട്ട രാജേന്ദ്രന്റെ ഈ രൂപത്തിന് കാരണം! അപകടം നടന്നതിങ്ങനെ..
മൊട്ട രാജേന്ദ്രന്‍ അഥവ നാന്‍ കടവൂള്‍ രാജേന്ദ്രന്‍ എന്നിങ്ങനെ പേരുകളില്‍ അറിയപ്പെടുന്ന താരമാണ്. വില്ലനായും ഹാസ്യതാരമായിട്ടും തമിഴ് സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരം ശ്രദ്ധേയനായത് അദ്ദേഹത്തിന്റെ രൂപം കാരണമാണ്. തലയിലും മുഖത്തും പുരികത്തില്‍ പോലും ഒരു രോമം പോലുമില്ലെന്നുള്ളതാണ് മൊട്ട രാജേന്ദ്രന്റെ പ്രത്യേകത. രാജേന്ദ്രന് ഇങ്ങനെ ഒരു അവസ്ഥ വരാന്‍ കാരണം ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ സംഭവിച്ച അപകടമായിരുന്നു.
മലയാളത്തില്‍ ഒരു സിനിമയില്‍ സ്റ്റണ്ട് മാനായി അഭിനയിക്കുന്നതിനിടെ നടന്‍ വിജയരാഘവന്‍, രാജേന്ദ്രനെ തല്ലുന്ന ഒരു രംഗമുണ്ടായിരുന്നു. തല്ല് കൊണ്ട് രാജേന്ദ്രന്‍ ഒരു പുഴയില്‍ വീഴുന്നതാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ രാജേന്ദ്രന്‍ വീണ പുഴ ഫാക്ടറിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിറഞ്ഞതായിരുന്നു. വെള്ളത്തിലെ രാസവസ്തുക്കള്‍ ശരീത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. തലയിലെ മുടി മുതല്‍ പുരികങ്ങളിലെ മുടി വരെ പോയി. ഇക്കാരണത്താല്‍ താരത്തിന് ഒരുപാട് കാലം ആശുപത്രിയില്‍ കഴിയേണ്ടിയും വന്നിരുന്നു. അന്ന് ചെറിയ പ്രതിഫലം മാത്രമായിരുന്നു രാജേന്ദ്രനെ തേടി എത്തിയത്. പിന്നീട് ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് ജീവിതത്തിലേക്കും സിനിമയിലേക്കും താരം തിരികെ വരികെയായിരുന്നു.

സംവിധായകന്‍ ബാല രാജേന്ദ്രനെ കണ്ടതോടെ നാന്‍ കടവുള്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ അഭിനയിക്കാന്‍ അവസരം കൊടുക്കുകയായിരുന്നു. ആ വേഷമായിരുന്നു രാജേന്ദ്രന്റെ കരിയര്‍ മാറ്റി മറിച്ചത്. അതേ വര്‍ഷം പുറത്തിറങ്ങിയ എങ്കിര ഭാസ്‌കരനിലൂടെ ഹാസ്യതാരമായിട്ടും രാജേന്ദ്രന്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടിച്ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിലും താരം അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











