നടൻ ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം!! കൊച്ചി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഇന്ന് രാവിലെ ഡബ്ബിംങ്ങിനായി ലാൽ മീഡിയയിൽ എത്തുകയായിരുന്നു താരം.
നടൻ ശ്രീനിവാസൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യതത്തെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ കൊച്ചിയിലെ ലാൽ മീഡിയയിൽ വെച്ചാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.

ഇന്ന് രാവിലെ ഡബ്ബിംങ്ങിനായി ലാൽ മീഡിയയിൽ എത്തുകയായിരുന്നു താരം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങാൻ സാധിച്ചിരുന്നില്ല അതേ വാഹനത്തിൽ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ട്ക്കെട്ടിൽ പിറന്ന ഞാൻ പ്രകാശാൻ തിയേറ്ററിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ഏറെ നാളുകൾക്ക് ശേഷമാണ് ശ്രീനി-സത്യൻ കൂട്ട്കെട്ടിൽ ഒരു സിനിമ പിറക്കുന്നത്. ഫഹദ് ഫാസിൽ, നിഖിത എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications











