പുരസ്‌കാരപ്പെരുമഴയിൽ യുവതാരം മാനവിന്റെ ഇരുമ്പ്....

മലയാള ചിത്രം ഇരുമ്പ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മൻഹാട്ടനിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ഒപ്പം മാനവിനു ബെസ്ററ് ആക്ടർ നോമിനി ആയും തിരഞ്ഞെടുത്തു. ഈ ചിത്രം മികച്ച വിദേശ ചിത്രമായി അമേരിക്കൻ ലാ ലൈവ് ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

irubu

മാധ്യമങ്ങളിലെ സ്ഥിരം വാർത്തകളാണ് ലൈംഗികപീഡനനങ്ങളും കൊലപാതകങ്ങളും തന്റെ 2 പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഡം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രമായി മാനവ്‌ പ്രശംസനീയമായ പ്രകടനം കാഴ്ച വച്ചതിനുള്ള അംഗീകാരമാണ് ഇരുമ്പിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗേറ്റ് വേ ഫിലിംസ് ഗ്രൂപ്പി ന്റെ ബാനറിൽ എസ്കെ നായർ നിർമ്മിച്ച ഇരുമ്പിനാണ് ദേശീയ അന്തർദേശിയ പുരസ്‍കാരങ്ങൾ ലഭിച്ചത് .

രവി വാഴയിൽ, പാർവതി, ശ്രേയ, അജി നെട്ടയം, രൂപേഷ്, മഹി, ബെന്നി, മധു, നാരായണൻ, സ്മിത,ഹൃതുവർണ, അരുൺ, ബിജു കാഞ്ഞങ്ങാട് എന്നിവരും ഇരുമ്പിൽ വേഷമിടുന്നു. ചിത്രത്തിന് ' അടുത്തിടെ മികച്ച സംവിധായകനുള്ള ന്യൂയോർക്ക് മൂവി അവാർഡ് നേടിയിരുന്നു . കൂടാതെ വിർജിൻ സ്പ്രിംഗ് സിനിഫെസ്റ്റ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള ഗോൾഡ് അവാർഡ് ജേതാവായി മാനവ് തിരഞ്ഞെടുക്കപ്പെട്ടു.

Recommended Video

Actor Tini Tom's Facebook Post Goes Viral | FilmiBeat Malayalam

നിതിൻ നാരായണൻ രചിച്ച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആനന്ദ് കൃഷ്ണയാണ്. മലയാളത്തിലെ ഉയർന്നു വരുന്ന യുവതാരങ്ങൾക്കിടയിൽ ശ്രേദ്ധേയനായ മാനവ് ആണ് ചിത്രത്തിലെ നായകൻ. ശ്രീജിത്ത്‌ കലൈ അരസ് ആണ് എഡിറ്റിംഗ്. ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത് എസ്റ്റർ അജി ആണ്. മഹി കൃഷ്ണയുടെ വരികൾക്ക് മിഥുൻ മുരളി സംഗീതം നിർവഹിച്ചിരിക്കുന്നത്. കലാസംവിധാനം: രൂപേഷ്, വസ്ത്രലങ്കാരം: ജിഷ നിതിൻ.അജികുമാർ ആണ് മേക്കപ്പ്.

Read more about: movie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X