സിനിമ കാണാന്‍ പോയ കാരണം പള്ളിക്കുടത്തില്‍ ഒരു വര്‍ഷം പോയി, സിനിമയോടുള്ള ഇഷ്ടത്തെക്കുറിച്ച് മമ്മൂക്ക
Recommended Video
സിനിമയോടും അഭിനയത്തിനോടും അടങ്ങാനാവാത്ത പ്രണയമാണ് മമ്മൂട്ടിയ്ക്ക്. അതു കൊണ്ടാണ് ഇപ്പോഴും താൻ സിനിമ ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം പറയുകയുണ്ടായിരുന്നു. സിനിമയെ അത്രയേറെ ആത്മാർഥമായിട്ടാണ് താരം എല്ലായിപ്പോഴും സമീപിക്കാറുള്ളത് . സിനിമ പാരമ്പര്യമില്ലാതെ സ്വന്തം പ്രയ്തനത്തിലൂടെ സിനിമയിലെത്തി , തന്റേതായ സ്ഥാനം കണ്ടെത്തിയതാരമാണ് മമ്മൂക്ക.

സിനിമയ്ക്ക് വേണ്ടി ജീവിതം പണയം വെച്ച ആളാണ് മമ്മൂക്ക. വർഷങ്ങൾക്കു മുൻപുളള ആ സംഭവം വെളിപ്പെടുത്തുകയാണ് താരം. എവിടെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് മമ്മൂക്ക ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ കാണാൻ പോയതിന്റെ പേരിൽ ഒരുപാട് വഴക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. അത്രയ്ക്ക് ഇഷ്ടമാണ് സിനിമയെ. സിനിമ കാണാൻ പോയതിന്റെ പേരിൽ പഠനത്തിൽ ഒരു വർഷം നഷ്ടപ്പെടുത്തി. പ്രീഡിഗ്രി സെക്കന്റ് ഇയർ തോറ്റു. ജീവിതം പണയം വെച്ച് സിനിമയ്ക് പോയ ആളാണ് താന്- മമ്മൂക്ക് ഓഡിയോ ലോഞ്ചിൽ പറഞ്ഞു.
പാർവതി , ടൊവിനോ , ആസിഫ് അലി എന്നിവർ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഉയരെയ്ക്ക് ശേഷം ബോബി സഞ്ജയ് കൂട്ട്കെട്ടിൽ ഒരുങ്ങുന്നചിത്രമാണ് എവിടെ . ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മമ്മൂക്ക സിനിമയെ കുറിച്ച് വികാരാധീനനായത്. ചടങ്ങിൽ പ്രേം പ്രകാശ്, ജോയ്, തൊമ്മിക്കുഞ്ഞ് എന്നിങ്ങനെ പഴയ നിർമാതാക്കളെ നേരിൽ കണ്ടപ്പോൾ താരം ഇങ്ങനെ പറഞ്ഞു. നാടുവിട്ടു പോയ മകൻ നാട്ടിൽ തിരികെ വന്ന ഫീലിങ്ങാണ്. പഴയ ആളുകളെ നേരിൽ കാണാൻ പറ്റിയതിൽ ഏറെ സന്തോഷം.


Click it and Unblock the Notifications