കഥവീടിന്റെ പണി പരോഗമിക്കുന്നു

By Aswathi

Kunjako Boban& Kavya Madhavan
ഭാര്യാഭര്‍ത്തൃ ബന്ധത്തിന്റെ വ്യത്യസ്ത തലങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് സോഹന്‍ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കഥവീട്' ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. എംടി വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി തുടങ്ങിയ മലയാള സാഹിത്യത്തിന്റെ അനുഗ്രഹീത എഴുത്തുകാരുടെ മേല്‍നോട്ടത്തിലാണ് കഥവീട് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ബഷീറിന്റെ കഥയിലെ ഖാദര്‍-ജമീല ദമ്പതിമാര്‍ക്ക് ജീവന്‍ കൊടുക്കുന്നത് മനോജ് കെ ജയന്‍, മല്ലിക താര ജോടികളാണ്. കുഞ്ചാക്കോ ബോബനും കാവ്യ മാധവനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബംഗാളി താരം ഋതുപര്‍ണ സെന്‍ഗുപ്തയും അഭിനയിക്കുന്നു. വിവാഹിതനാവുന്നതിനു മുമ്പ് കുടുംബ ജീവിതത്തെ കുറിച്ച് പഠിക്കാന്‍ ഖാദര്‍-ജമീല ദമ്പതിമാര്‍ക്കിടയില്‍ രാജ്കാര്‍ത്തിക് എത്തുന്നു. ചാക്കോച്ചനാണ് രാജ് കാര്‍ത്തിക്. കാമുകി ജിനു കാവ്യയും.

ലാലും ബിജുമേനോനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. വിഷ്വല്‍ ഡ്രീംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ജോസ് തോമസാണ് കഥവിട് നിര്‍മ്മിക്കുന്നത്. ഒഎന്‍വി കുറുപ്പിന്റെയും സോഹന്‍ലാലിന്റെയും വരികള്‍ക്ക് ഈണം പകരുന്നത് എം ജയചന്ദ്രനാണ്. ടിഡി ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് വിടി ശ്രീജിത്താണ്. തൊടുപുഴയുടെ മനോഹാരിതയും ചിത്രത്തിന് പശ്ചാത്തലമായൊരുങ്ങുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X