ട്രെയിലർ ഭീകരം!! അപ്പോൾ സിനിമയോ...പ്രേത ചിത്രം കിനാവള്ളിയുടെ ട്രെയിലര്‍ പുറത്ത്
പുതുമുഖമായ സുരഭി സന്തോഷ്, അജ്മല്‍ സെയ്ന്‍, വിജയ് ജോണി, സുജിത്ത് രാജ് കൊച്ചുകുഞ്ഞ് എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഹരീഷ് കണാരനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
കുഞ്ചാക്കോ ബോബൻ നായിരനായ ശിക്കാരി ശഭു എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുഗിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി. ഏറെ നാളുകൾക്ക് ശേഷം പ്രേക്ഷകർക്കിടയിൽ ഭയത്തിന്റെ വിത്ത് പാകുന്ന ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്. പ്രേക്ഷകരെ ഭീതിയിലാഴ്ചത്തുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

പുതുമുഖമായ സുരഭി സന്തോഷ്, അജ്മല്‍ സെയ്ന്‍, വിജയ് ജോണി, സുജിത്ത് രാജ് കൊച്ചുകുഞ്ഞ് എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഹരീഷ് കണാരനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ശാശ്വന്ത്, ശ്രീസായ് സുരേന്ദ്രന്‍, മംഗള്‍ സുവര്‍ണന്‍ എന്നിവരാണ് സംഗീത സംവിധായകര്‍. സൂരജ് എസ് കുറുപ്പാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. നവീന്‍ വിജയ് ആണ് എഡിറ്റര്‍. വിവേക് മേനോന്‍ ക്യാമറ.
പ്രേതാബാധയുള്ള ബംഗ്ലാവിൽ അവധിക്കാലം ആഘോഷിക്കാനയി ചെറുപ്പക്കാരായ ദമ്പതിമാരും അവരുടെ സുഹൃത്തുക്കളും എത്തുന്നു. അവിടെ വച്ച് ഇവർ അനുഭവിക്കുന്ന സംഭവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. എന്തായാലും പ്രേക്ഷകരുടെ നെഞ്ചിടുപ്പ് അൽപം സമയത്തേയ്ക്കെങ്കിലും കൂട്ടാൻ ചിത്രത്തിന് സാധിക്കുമെന്നത് ഉറപ്പാണ്.


Click it and Unblock the Notifications











