ലാല്‍ ജോസ് ചിത്രത്തില്‍ ചാനല്‍ അവതാരക നായികയായകുന്നു
വെള്ളിത്തിരയിലേക്ക് പുതുമുഖ നായികമാര്‍ കടന്നു വന്നിരുന്നത് കൂടുതലും സ്കൂള്‍, കോളജ് കലോത്സവങ്ങളിലൂടെയായിരുന്നു. എന്നാല്‍ ഈ പതിവിന് മാറ്റം വരുത്തിക്കൊണ്ടാണ് ലാല്‍ ജോസ് മുല്ല പൂക്കുന്പോള്‍ എന്ന പുതിയ ചിത്രത്തിലെ നായികമാരെ തെരഞ്ഞെടുത്തിരിക്കുന്നത്.
മലയാളിയുടെ സ്വീകരണ മുറികള്‍ അടക്കിവാഴുന്ന റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗര്‍ അവതാരിക മീര നന്ദനാണ് മുല്ലയിലെ നായിക. ചാനലിലെ യഥാര്‍ഥ കാഴ്ചയില്‍ നിന്നും സിനിമയുടെ മായാ കാഴ്ചയിലേക്ക് മീരയെ നിര്‍ദേശിച്ചത് ലാല്‍ തന്നെ വെള്ളിത്തിരയിലേക്കെത്തിച്ച സംവൃത സുനില്‍, കാവ്യ മാധവന്‍, പൂര്‍ണിമ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണത്രേ.
മീരയെ കൂടതെ വനിതരത്നത്തിലെ മത്സരാര്‍ഥിയായിരുന്ന റീന ബഷീര്‍, മലയാളിയായ ശ്രുതി മേനോന്‍ എന്നീ പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ട്.
ലാല്‍ ജോസിന്‍റെ എക്കാലത്തെയും ഭാഗ്യ ജോഡിയായ ദീലിപാണ് മുല്ലയിലെ നായകനെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ലാലും ദീലിപും ഒന്നിയ്ക്കുന്നത്. ഏറെക്കാലമായി വന്‍ വിജയങ്ങളൊന്നും തന്‍റ പേരിലില്ലാത്ത ദീലിപ് ലാലിന്‍റെ മുല്ലയെ പ്രതീക്ഷയോടെയാണ് കാണുന്നത്.


Click it and Unblock the Notifications