ഓണാശംസകൾ നേർന്ന് മുന്തിരി മൊഞ്ചൻ ടീം! സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്...
മനേഷ് കൃഷ്ണൻ, ഗോപിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ. ചിത്രത്തിന്റെ സെക്കന്റ് പോസ്റ്റർ പുറത്ത്. കൂടാതെ സ്പീക്കിങ് വീഡിയോ പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്. മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലും ചേർന്ന് കഥ, തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി.കെ അശോകനാണ്. മ്യൂസിക്കല്‍ റൊമാന്‍റിക്ക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചന്‍.

ഒരു ട്രെയിന്‍ യാത്രക്കിടെ വളരെ അവിചാരിതമായ വിവേക് വിശ്വനാഥ് എന്ന ചെറുപ്പക്കാരനും ദീപിക എന്ന പെൺകുട്ടിയും കണ്ടുമുട്ടുന്നു. ആ കണ്ടുമുട്ടൽ പിന്നീട് പ്രശ്നങ്ങളിലേയ്ക്ക് വഴി മാറുകയാണ്. ഇവർക്കിടയിലേയ്ക്ക് ഇമ രാജീവ് എന്ന പെൺകുട്ടി കൂടി കടന്നു വരുകയാണ്. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. വിവേക് വിശ്വനാഥായി എത്തുന്നത് മനേഷ് കൃഷ്ണനാണ്. ഓണ്‍ലൈന്‍ ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന ഇമ രാജീവ് എന്ന കഥാപാത്രത്തെയാണ് ഗോപിക അനിൽ അവതരിപ്പിക്കുന്നത്. ദീപികയായി എത്തുന്നത് കൈരാവി തക്കറാണ്. ചിത്രത്തിൽ നടൻ സലിം കുമാർ തവള എന്ന പ്രതീകാത്മകമായ ഒരു കാഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.
സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംഗീതത്തിന് ഏറെ പ്രധാന്യം നൽകിയ ഒരുക്കുന്ന ചിത്രത്തിൽ ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഷാന്‍ അഫ്‌സാലിയാണ് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത്. അടുത്ത വർഷം മാർച്ചോട് കൂടി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications











