twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാടകക്കാരനായി ജയറാം അംഗീകരിക്കപ്പെടും

    By Nirmal Balakrishnan
    |

    ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന നാടകസമിതിയായ കൊല്ലം സര്‍ഗവേദിയുടെ ഉടമയാണ് ദേവദാസ്. അച്ഛന്‍ കെപിഎസി ഭരതനാണ് സമിതി തുടങ്ങിയത്. അച്ഛന്റെ മരണശേഷം ദേവദാസ് ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ദേവദാസിന്റെ തലവേദനയും ഈ സമിതി തന്നെ.

    കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് അയാള്‍ കടന്നുപോകുന്നത്. ബാധ്യത വരുത്തിവച്ചത് ഈസമിതിയും. ഭാര്യയും നടിയുമായ സുധര്‍മ്മയും മക്കളും ഇന്ന് ദേവദാസില്‍നിന്നകന്ന് കഴിയുകയാണ്. ഇത്രയൊക്കെയായിട്ടും തന്റെ കൂടെയുള്ള കലാകാരന്‍മാര്‍ക്കു വേണ്ടി ദേവദാസ് നാടകസമിതിയെ മുന്നോട്ടുകൊണ്ടുപോകുകയാണ്.

    nadan

    ജയറാമിനെ നായനാക്കി കമല്‍ സംവിധാനം ചെയ്യുന്ന നടന്‍ എന്ന ചിത്രത്തിന്റെ കഥ വികസിക്കുന്നത് ഇങ്ങനെയാണ്. സെല്ലുലോയ്ഡ് എന്ന ചിത്രത്തിനു ശേഷം കമല്‍ സംവിധാനം ചെയ്യുന്ന നടന്‍ ജയറാമിന്റെ കഴിവ് പൂര്‍ണമായും ഉപയോഗപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നത്. സ്വപ്‌ന സഞ്ചാരിക്കു ശേഷം കമലും ജയറാമും ഒന്നിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് സുരേഷ് ബാബുവാണ്. ശിക്കാറിനു ശേഷം സുരേഷ് ബാബുവിന്റെ ഗംഭീര തിരക്കഥയായിരിക്കും ഈ ചിത്രം.

    സെല്ലുലോയ്ഡ് നല്‍കിയ ആത്മവിശ്വാസമാണ് കമലിന് ഈ ചിത്രം ചെയ്യാന്‍ പ്രേരണയായത്. നിരവധി അവാര്‍ഡുകളാണ് സെല്ലുലോയ്ഡ് വാരിക്കൂട്ടിയത്. നായകനായ പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. നടനില്‍ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രവും സംസ്ഥാന അവാര്‍ഡ് സമിതിയുടെ മുന്നിലേക്കെത്തുന്ന ശക്തമായ കഥാപാത്രമായിരിക്കും.

    സജിതാ മഠത്തില്‍ ആണ് ജയറാമിന്റെ ഭാര്യയായ സുധര്‍മ്മയെ അവതരിപ്പിക്കുന്നത്. ഷട്ടറിനു ശേഷം സജിതയ്ക്കു ലഭിക്കുന്ന മറ്റൊരു ശക്തമായ കഥാപാത്രം. ഷട്ടറില്‍ വേശ്യയായിട്ടായിരുന്നു സജിത അഭിനയിച്ചിരുന്നത്.

    കെപിഎസി ലളിത, ശശികലിംഗ, ചെമ്പില്‍ അശോകന്‍, ഹരീഷ് പെരടിയല്‍,ജോയ് മാത്യു, ബാലചന്ദ്രന്‍, ജയരാജ് വാര്യര്‍ തുടങ്ങിയ നാടകരംഗത്തിലൂടെ സിനിമയിലെത്തിയ പ്രമുഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ ലാല്‍ജോസും അതിഥി താരമായി എത്തുന്നു. മലയാള നാടകത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും നടനിലൂടെ പ്രേക്ഷകര്‍ക്കു മനസ്സിലാക്കികൊടുക്കുക കൂടിയാണ് ചിത്രത്തിലൂടെ കമലും സുരേഷ്ബാബുവും ലക്ഷ്യമിടുന്നത്.

    English summary
    After the success of Celluloid Director Kamal is coming again with the story of the origin of theatres which had a glorious past and the theater actors life.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X